ഹരിത സന്ദേശമുയര്‍ത്തി പ്ലാസ്റ്റിക് കുപ്പികളാല്‍ കലമാന്‍ മുഖം
1299335
Thursday, June 1, 2023 11:56 PM IST
നെയ്യാറ്റിന്‍കര : പ്രവേശനോത്സവ ദിവസം സ്കൂള്‍ പരിസരത്തെ പ്ലാസ്റ്റിക് കുപ്പികളാല്‍ നിര്‍മിച്ച കലമാന്‍ മുഖം ശ്രദ്ധേയമായി. നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് അംഗങ്ങളാണ് ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളാല്‍ കലമാന്‍ മുഖം തയാറാക്കിയത്. എന്റെ വിദ്യാലയം ഹരിത വിദ്യാലയം എന്ന ആശയം വിദ്യാര്‍ഥികളിലേയ്ക്ക് പകര്‍ത്തുക എന്നതാണ് ഈ ഉദ്യമത്തിനു പിന്നിലുള്ളതെന്ന് കലമാന്‍ മുഖം അനാവരണം ചെയ്ത് പ്രിന്‍സിപ്പൽ എസ്.കെ അനില്‍കുമാര്‍ പറഞ്ഞു.
പ്രോഗ്രാം ഓഫീസര്‍ ഫസിലുദ്ദീന്‍ പിഎസി അംഗം ജെ. ഉണ്ണികൃഷ്ണന് , മുന്‍ പ്രോഗ്രാം ഓഫീസര്‍ ജയന് എന്നിവര്‍ സംബന്ധിച്ചു. സ്കൂള്‍ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് ഗിരീഷ് പരുത്തിമഠത്തിന്റെ അധ്യക്ഷതയില്‍ അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ എസ്.കെ. അനില്‍കുമാര്‍, ഹെഡ്മിസ്ട്രസ് എന്‍.എസ്. ശ്രീകല എന്നിവര്‍ സംബന്ധിച്ചു.