ആഘോഷം, പ്രവേശനോത്സവം
1299329
Thursday, June 1, 2023 11:56 PM IST
നെടുമങ്ങാട്: പൂവത്തൂർ എൽപിഎസിൽ നടന്ന നെടുമങ്ങാട് മുനിസിപ്പൽതല സ്കൂൾ പ്രവേശനോത്സവം ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
അടുത്ത അധ്യയന വർഷത്തോടെ നെടുമങ്ങാട് നഗരസഭയിലെ മുഴുവൻ എൽപി സ്കൂളുകളിലും സ്മാർട്ട് ക്ലാസ് മുറികളും മറ്റ് ആധുനിക സൗകര്യങ്ങളും സജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്ക് സ്കൂൾ ബാഗും കുടകളും മന്ത്രി വിതരണം ചെയ്തു. നെടുമങ്ങാട് നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിലായി 385 കുട്ടികളാണ് ഈ അധ്യയന വർഷം പ്രവേശനം നേടിയത്. എല്ലാ കുട്ടികൾക്കും മന്ത്രിയുടെ സ്നേഹസമ്മാനമായി വർണക്കുടകളും നൽകി.
വെമ്പായം: ലൂർദ് മൗണ്ട് സ്കൂൾ പ്രവേശനോത്സവം പൂർവ വിദ്യാർഥിയും സൗത്ത് ത്രിപു ര ജില്ലാ കളക്ടറുമായ എ. സജു വാഹിദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബ്രദർ പീറ്റർ വാഴപ്പറമ്പിൽ, സ്റ്റേറ്റ് വിഭാഗം പ്രിൻസിപ്പൽ ബ്രദർ എ.എൽ. ജോസ്, സിബി എസ്ഇ വിഭാഗം പ്രിൻസിപ്പൽ വി.എൽ. രോഹിണി എന്നിവർ പങ്കെടുത്തു.
നെടുമങ്ങാട്: അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സിനിമാ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി.
നെടുമങ്ങാട് ഗവ. എൽപിഎസ് പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി. സതീശൻ അധ്യക്ഷത വഹി ച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.എസ്. മിനിമോൾ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എസ്. അനിതകുമാരി നന്ദിയും പറഞ്ഞു. കൗൺസിലർമാരായ ആദിത്യ വിജയകുമാർ, സിന്ധു കൃഷ്ണകുമാർ, പുലിപ്പാറ കൃഷ് ണൻ എന്നിവർ പങ്കെടുത്തു.
പേരൂര്‍ക്കട: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രവേശനോത്സവം ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജമീല ശ്രീധരന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.എന്‍. അഭയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിന്ദു ശിവദാസ് സ്വാഗതം പറഞ്ഞു. റിട്ട. എസ്പി കെ. രാധാകൃഷ്ണന്, പിന്നണി ഗായകന് പന്തളം ബാലന്, സിനി സീരിയല്‍ ആര്‍ട്ടിസ്റ്റ് അഞ്ജിത, സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍. പുഷ്പ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പാലോട് : നന്ദിയോട് പഞ്ചായത്തുതല പ്രവേശനോത്സവം പച്ച ഗവ. എൽപിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു. ദീപാ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വിജയശ്രീ സ്വാഗതം പറഞ്ഞു.
പാലോട്: നളന്ദ ടിടിഐ യുപി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിബു അധ്യക്ഷനായി. എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ. അൻസർ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക പ്രീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.
വിതുര: വിതുര പഞ്ചായത്തുതല പ്രവേശനോത്സവം വിതുര ഗവ. യുപിഎസിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. സഞ്ജയൻ അധ്യക്ഷനായി. പ്രധാ നാധ്യാപിക പി.പി. ശോഭനാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ബി. ജിജിലാൽ നന്ദിയും പറഞ്ഞു.
തൊളിക്കോട്: പഞ്ചായത്തുതല പ്രവേശനോത്സവം വി.വി. ദായിനി ഗവ. യുപിഎസിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സുശീല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജുകുമാർ അധ്യക്ഷനായി. നവാഗതർക്ക് കൃഷിവകുപ്പ് നൽകിയ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
നെയ്യാറ്റിന്‍കര: അതിയന്നൂര്‍ ഗവ. യുപിഎ സിലെ പ്രവേശനോത്സവം നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ പ്രസന്നകുമാര്‍, കെ.എസ് അജിത എന്നിവര്‍ പങ്കെടുത്തു.
ഊരൂട്ടുകാല ഗവ. എംടിഎച്ച്എസിലെ പ്രവേശനോത്സവം കൗണ്‍സിലര്‍ അഡ്വ. സജിന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ആന്റോ ജോണ്‍ അധ്യക്ഷനായി. ഡോ. ജയകുമാര്‍ മുഖ്യസന്ദേശം നല്കി. ഹെഡ്മിസ്ട്രസ് ആര്. മേരി, പിടിഎ വൈസ് പ്രസിഡന്റ് മഞ്ജുഷ, സീനിയര്‍ അസിസ്റ്ന്റ് ഗിരിജകുമാരി എന്നിവര്‍ പ്രസംഗിച്ചു.
തലയല്‍ ഡിവിയുപിഎസിലെ പ്രവേശനോത്സവം പഞ്ചായത്തംഗം കെ. ഗോപിനാഥന് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കുമാരി രാധിക അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി സുനി, സിനി, വിമൽ, അനിൽ, ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.
വെള്ളറട: ഗവണ്മെന്റ് യുപിഎസ് പ്രവേശനോത്സവം വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹന്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് ഷാജി ചീനിവിളയില്‍ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ സോമരാജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റെജിന്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ അക്ഷരദീപം തെളിയിച്ചു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ കരിപ്രകോണം ബിഎഫ്എം എൽപി സ്കൂളിലെ പ്രവേശനോത്സവം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ജോസ് ഫ്രാങ്ക്ളിന് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ തനുജ മാഹിൻ, യുവ കവി ഉദയൻ കൊക്കോട്, അധ്യാപകരായ രഞ്ജിനി, സി.ആർ. ലീന, ലിനി എന്നിവർ സംബന്ധിച്ചു.
നേമം: നേമം ഗവൺമെന്റ് യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവം സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് വി.എം. ആര്യ ഉദ്ഘാടനം ചെയ്തു.
കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണ, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ആര്. സുനു, വാര്‍ഡ് അംഗം വിനോദ് കുമാര്‍ എന്നിവര്‍ നവാഗതരെ വരവേറ്റു. കുട്ടികളുടെ ഫ്ളാഷ് മോബും കലാപരിപാടികളും നടന്നു. കടലാസില്‍ തയാറാക്കിയ കിരീടങ്ങളും അധ്യാപകര്‍ കുട്ടികളെ അണിയിച്ചു.
പള്ളിച്ചല്‍ പഞ്ചായത്തില്‍ പഞ്ചായത്തുതല പ്രവേശനോത്സവം താന്നിവിള കുഴിവിള പിവിഎല്പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക ഉദ്ഘാടനം ചെയ്തു.
നേമം: വിക്ടറി ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ.വി. ശൈലജ, പ്രധാനാധ്യാപിക ആശ എസ്. നായര്‍, പി ടിഎ പ്രസിഡന്റ് പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുമം സര്‍ക്കാര്‍ യുപിഎസ്, കോലിയക്കോട് ഡബ്ല്യുഎല്പി സ്കൂള്‍, പുന്നമൂട് ഹയര്‍ സെക്കൻഡറി എന്നിവിടങ്ങളിലും പ്രവേശനോത്സവം നടന്നു.