കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റ്
1299076
Wednesday, May 31, 2023 11:51 PM IST
പേരൂര്‍ക്കട: കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റ് കുടപ്പനക്കുന്ന് കളക്ടറേറ്റിലും എത്തി. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്തു. ന്യായവിലയില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.
ജൂണ്‍ 10 വരെ മൊബൈല്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് കളക്ടറേറ്റില്‍ ഉണ്ടാകും. രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവര്‍ത്തനസമയം. പൊതുവിപണിയേക്കാള്‍ 10 മുതല്‍ 45 വരെ ശതമാനം വിലക്കുറവിലാണ് ഉല്‍പ്പന്ന വിതരണം. ബാഗ്, നോട്ട് ബുക്ക്, കുട, ചോറ്റുപാത്രം, വെള്ളക്കുപ്പി, പെന്‍സില്‍, പേന തുടങ്ങിയവ സ്റ്റുഡന്റ് മാര്‍ക്കറ്റിലുണ്ടാകും.
കരിയര്‍ ഗൈഡന്‍സ് ക്ലാസ്
വെള്ളറട: വെള്ളറട വിപിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കരിയര്‍ ഗെയിഡും സുവോളജി അധ്യാപകനുമായ വി.ആര്. രാജേഷ് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റര് എസ്.കെ. റിച്ചാര്ഡ്സെന് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് കോവിലൂര്‍ രാധാകൃഷ്ണന് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ അപര്‍ണ കെ ശിവന്, അധ്യാപകരായ ആര്.സുജിത്ത്, ടി.എസ്.അനില്‍ എന്നിവര്‍ പ്രസംഗിച്ചു.