വിദ്യാഭ്യാസ നവോഥാനം പ്രകാശനം ചെയ്തു
1299065
Wednesday, May 31, 2023 11:39 PM IST
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ വ്യതിയാനങ്ങൾക്ക് പ്രധാനപങ്കു വഹിച്ചിട്ടുള്ളത് സ്വകാര്യ സംരംഭങ്ങളാണെന്നും അത് ഇനിയും തുടരുമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. സിയോമാറ്റ്സ് സമർപ്പിക്കുന്ന വിദ്യാഭ്യാസ നവോഥാനം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ലവകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർപേഴ്സണ് ഡോ. ദേവി മോഹൻ പ്രഥമ കോപ്പി സ്വീകരിച്ചു. ചെയർമാൻ പി. ബാബു, കോ-ഓർഡിനേറ്റർ സിദ്ദിഖ് സജീവ്, ചാൻസലർ ഫാ.സി. ജോസഫ്, ഇൻഡോ-അറബ് സൗഹൃദസംഘം സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു എന്നിവർ പ്രസംഗിച്ചു.
പഠനോപകരണ
വിതരണം
നെടുമങ്ങാട്: റിട്ടേർഡ് അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.നെടുമങ്ങാട് ടൗൺ യുപിഎസിൽ നൽകിയ പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് സുലേഖ കൺവീനർ ജെ.ഷാജികുമാറിൽനിന്ന് ഏറ്റുവാങ്ങി.