പ്രവേശനോത്സവത്തിനു തയാറായി നേമം ഗവ. യുപിഎസ്
1298417
Tuesday, May 30, 2023 12:06 AM IST
പാപ്പനംകോട്: പ്രീപ്രൈമറിയിലും ഒന്നാം തരത്തിലും എത്തുന്ന നവാഗതരെ വരവേല്‍ക്കാനൊരുങ്ങി നേമം ഗവ. യുപി സ്കൂൾ. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വരവേല്‍ക്കാൻ സ്കൂളും പരിസരവും അണിഞ്ഞൊരുങ്ങി. ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 50 വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരു കോടി 35 ലക്ഷം രൂപ വിനിയോഗിച്ച് ഒമ്പത് ക്ലാസുമുറികളുള്ള ബഹുനില മന്ദിരമാണ് സ്കൂളി ൽ നിർമിച്ചത്. സംസ്ഥാന സർക്കാർ ഒരു കോടി രൂപ വിനിയോഗിച്ചുള്ള കെട്ടിട നിർമാണവും കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാചകപ്പുര നിർമാണവും പുരോഗമിക്കുന്നു. പ്രവേശനോത്സവത്തിന്റെ ഭാഗ
മായി ഇന്ന് വിളംബര കലാജാഥ കല്ലിയൂർ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്തുകളിൽ പര്യടനം നടത്തും. വൈകിട്ട് മൂന്നു മണിക്ക് നരുവാംമൂട്ടിൽ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലികയും നാലി നു വെള്ളായണി ക്ഷേത്രം ജംഗ്ഷനിൽ കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണയും ഉദ്ഘാടനം ചെയ്യും. ജൂൺ ഒന്നിന് പ്രവേശനോത്സവം സിവിൽ സർവീസ് റാങ്ക് ജേതാവ് ആര്യ വി.എം. ഉദ്ഘാടനം ചെയ്യും. പഞ്ചായത്തു പ്രസിഡന്റുമാരായ കെ.കെ. ചന്തുകൃഷ് ണയും ടി. മല്ലികയും മുഖ്യാതിഥിയാകും. ജനപ്രതിനിധികളും എസ്എംസി ഭാരവാഹികളും നവാഗതരെ വരവേല്‍ക്കും.
ജൂൺ രണ്ടിനു രാവിലെ സ്കൂൾ ബസിന്റെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എംപി നിർവഹിക്കും. ഐ.ബി.സതീഷ് എംഎൽഎ വിശിഷ്ടാതിഥിയാകും.