ശാപമോക്ഷം കാത്ത് ട്രൈബൽ സ്കൂൾ കെട്ടിടം
1298416
Tuesday, May 30, 2023 12:06 AM IST
കാട്ടാക്കട: ഉത്തരംകോട് ഹൈസ് കൂൾ കെട്ടിടം തകർച്ചയുടെ വ ക്കിൽ. സ്കൂളിന്റെ പഴയ കെട്ടിടം ഏതു നിമിഷവും തകർന്നു വീഴാൻ ഊഴം കാക്കുകയാണ്. സ്കൂൾ തുറക്കുന്നു, പിന്നാലെ മഴയും. ഭീതിയിയിലാണ് രക്ഷിതാക്കൾ.
യുപി വിഭാഗം പ്രവർത്തിച്ചിരുന്ന സമയത്തെ കെട്ടിടം രണ്ടു വർഷം മുൻപാണ് കുറച്ചു ഭാഗം തകർന്നു വീണത്. കാലം ചെന്നതോടെ ബാക്കി ഭാഗം കൂടി തകർന്നുവീണു. പഴക്കം ചെന്ന കെട്ടിടം സമീപത്തുകൂടി കടന്നുപോകുന്ന റോഡിന്റെ ഓരം ചേർന്നാണ് നിൽക്കുന്നത്. അതിനാൽ തന്നെ ഇതുവഴി പോകുന്നവർക്കും അപകടസാധ്യത നൽകുന്നു. മഴ കൂടി വന്നതോടെ ഈ കെട്ടിടത്തിന്റെ ബാക്കി ഭാഗം കൂടി തകർന്നു വീഴാനാണ് സാധ്യതയെന്നു നാട്ടുകാർ പറയുന്നു. സ്കൂൾ കൂട്ടികൾ കളിക്കുന്നത് ഉൾപ്പടെ ഇവിടെ നിന്നാണ്. ഇത് വൻ അപകടങ്ങൾക്കും കാരണമാകും. കെട്ടിടം പുനർനിർമിക്കുന്നതിനു പകരം കാലപഴക്കം ചെന്നതിനാൽ പൊളിക്കണമെന്നും ആവശ്യമുയർന്നു.
ആദിവാസി കുട്ടികൾ അടക്കം പഠിക്കുന്ന സ്കളാണിത്. തകർന്ന കെട്ടിടത്തെ സംബന്ധിച്ചു സ്ഥലം എംഎൽഎയേയും ജില്ലാ പഞ്ചായത്തംഗത്തെയും പലവുരു നാട്ടുകാർ അറിയിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. വന താഴ് വാരത്തോടെ അടുത്തു കിടക്കുന്ന യുപി സ്കൂളിനെ നാലു വർഷം മുന്പാണ് ഹൈസ്കൂളാക്കി ഉയർത്തിയത്. അതിനിടെ ഹൈസ് കൂളാക്കിയെങ്കിലും കളിസ്ഥലമില്ല, ഓഡിറ്റോറിയമില്ല, ചുറ്റുമതിലില്ല തുടങ്ങി ഇല്ലായ്മകളാണ് സ്കൂൽ ഏറെയുള്ളത്. പ്രീ പ്രൈ മറി മുതൽ പത്താം ക്ലാസ് വരെ പഠനത്തിനു സൗകര്യമുള്ള പിന്നാക്ക മേഖലയിലെ ഈ സർക്കാർ സ്കൂൾ നിലവാരത്തിലും പിന്നാക്കമായി തുടരുന്നു.