വെള്ളറട: വിദ്യാഭ്യാസം സംരക്ഷിക്കുക ഇന്ത്യയെ കാക്കുക എന്ന മുദ്രാവാക്യവുമായി അധ്യാപകരും വിദ്യാര്‍ഥികളും സംയുക്തമായി നടത്തിയ കാല്‍നട ജാഥ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. പ്രശാന്ത്, ജില്ലാ കമ്മറ്റി അംഗം ആര്.എസ്. രഞ്ജു, സബ് ജില്ലാ സെക്രട്ടറി ഷിബു, അനില്‍കുമാര്‍, എസ്എഫ്ഐ വെള്ളറട ഏരിയാ സെക്രട്ടറി വിജയ് ലൗലി, പ്രസിഡന്റ് മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ എസ്എഫ്ഐ സംസ്ഥാന കമ്മറ്റി അംഗം ശില്പക്ക് ഉദ്ഘാടകന്‍ പതാക കൈമാറി.