മെഡിക്കൽ കോളജിലെ ഡോക്ടർമാരെ ആക്രമിച്ച പ്രതി റിമാൻഡിൽ
1297592
Friday, May 26, 2023 11:40 PM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെ റിമാൻഡു ചെയ്തു. ബാലരാമപുരം എ.വി സ്ട്രീറ്റ് കെ.വി.പി ഹൗസിൽ സുധീർ (43) ആണ് റിമാൻഡിലായത്. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെ ന്യൂറോ സര്‍ജറി വിഭാഗം ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന സുധീര്‍ ബുധനാഴ്ച രാത്രി എട്ടിന് പരിശോധിക്കാനെത്തിയ ഡോക്ടർമാരെ ആക്രമിക്കുകയായിരുന്നു. വാക്കു തര്‍ക്കത്തിനിടെ ഡ്യൂട്ടി ഡോക്ടര്‍മാരായ സന്തോഷ്, സിബു ജ്യോതി എന്നിവരെയാണ് സുധീര്‍ ആക്രമിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ തന്നെയും ആക്രമിച്ചതായി സുധീർ പോലീസിനോട് പറഞ്ഞിരുന്നു. മെഡിക്കൽ കോളജ് എസ്ഐ സി.പി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് മേൽ നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയത്.