വന്യമൃഗ ആക്രമണം : ഫോറസ്റ്റ് ഓഫീസ് സമരം ഇന്ന്
1297584
Friday, May 26, 2023 11:38 PM IST
തിരുവന്തപുരം : സംസ്ഥാനത്ത് വർധിച്ചു വരുന്ന വന്യമൃഗ ആക്രമണത്തിന് ശ്വാശത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരളാ കോണ്ഗ്രസ്എമ്മിന്റെ കർഷക സംഘടനയായ കർഷക യൂണിയന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ഇന്ന് സമരംനടത്തും. രാവിലെ 10 .30 ന് ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ സമരം ഉദ്ഘാടനം ചെയ്യുമെന്ന് കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച്. ഹഫീസ് അറിയിച്ചു .യൂണിയൻ ജില്ലാ പ്രസിഡന്റ സന്തോഷ് യോഹന്നാൻ അധ്യക്ഷത വഹിക്കും. കേരളാ കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ കുമാർ മുഖ്യ പ്രഭാഷണം നടത്തും .