മണക്കാട് സഹായമാതാ ദേവാലയ തിരുനാളിന് കൊടിയേറ്റി
1297341
Thursday, May 25, 2023 11:45 PM IST
തിരുവനന്തപുരം: മണക്കാട് സഹായമാതാ ദേവാലയ തിരുനാളിന് ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കളംബാടൻ കൊടിയേറ്റി. തുടർന്നുള്ള ദിവസങ്ങളിൽ റവ.ഡോ.മൈക്കിൽ തോമസ്, ഫാ. തിയോഡയോഷ്യസ് , ഫാ.സജി ഇളമ്പാശ്ലേരിൽ , ഫാ.ജിജി കലവനാൾ, തക്കല രൂപത ബിഷപ് ഡോ.ജോർജ് രാജേന്ദ്രൻ തുടങ്ങിയവർ ദിവ്യബലിയും , വചന പ്രഘോഷണവും നടത്തും. 28ന് രാവിലെ 10.15ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ മുഖ്യകാർമികത്വം വഹിക്കും.
പോർച്ചിൽ പാർക്ക് ചെയ്ത
കാർ കത്തി നശിച്ചു
മംഗലപുരം : പോർച്ചിൽ കിടന്ന കാർ കത്തി നശിച്ചതായി പരാതി. ചെമ്പകമംഗലം കാരികുഴി ശിവശൈലത്തിൽ അനുരാജിന്റെ കാറാണ് കഴിഞ്ഞ ദിവസം രാത്രി കത്തിയത്. ഉടൻ ഫയർ ഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.അനുരാജ് കഴിഞ്ഞ നാലു ദിവസമായി ജോലി സംബന്ധമായി ചെന്നൈയിൽ ആയിരുന്നു.തീ പിടിത്തത്തിൽ കാർ പോർച്ചിനോട് ചേർന്നുള്ള ജനലുകളും കത്തി നശിച്ചു.തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.