വെള്ളറട എസ്ഐ ഉൾപ്പെടെയുള്ള പോ​ലി​സു​കാരെ മർദിച്ച രണ്ടുപേർ‍ അ​റ​സ്റ്റി​ല്‍
Monday, March 27, 2023 12:12 AM IST
വെ​ള്ള​റ​ട: കു​രി​ശു​മ​ല തീ​ര്‍​ഥാട​ന വുമാ​യുള്ള തി​ര​ക്ക് നി​യ​ന്ത്രി​ക്കു​വാ​ന്‍ ആ​റാ​ട്ടു​കു​ഴി ജം​ഗ്ഷ​നി​ല്‍ കഴിഞ്ഞദിവസം ഡ്യൂ​ട്ടി​യി​ട്ടു​ണ്ടാ​യി​രു​ന്ന എ​സ്ഐ ഉ​ള്‍​പ്പെ​ടെ പോ​ലീ​സു​കാ​രെ മ​ര്‍​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യുവാക്കൾ അറസ്റ്റിൽ.
വെ​ള്ള​റ​ട ചാ​രുംകു​ഴി വീ​ട്ടി​ല്‍ നി​തീ​ഷ് (35), കൂ​താ​ളി കാ​ക്ക​തൂ​ക്കി അ​ര്‍​ച്ച​നാ നി​വാ​സി​ല്‍ അ​രു​ണ്‍ (38) എ​ന്നി​വ​ര്‍ മ​ദ്യ​പി​ച്ച് ആ​റാ​ട്ടു​കു​ഴി ജം​ഗ്ഷ​നി​ല്‍ എ​ത്തു​ക​യും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ​യും ര​ണ്ടുസി​വി​ല്‍ പോ​ലീ​സു​കാ​രു​മാ​യി തർക്കമുണ്ടാ വുക​യും തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​ര​നാ​യ അ​രു​ണി​നെ മ​ര്‍​ദി​ക്കു​ക യുമായിരുന്നു. പി​ടി​ച്ചു മാ​റ്റാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​നാ​യ വി​ശാ​ഖിനും എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ് നോ​റ്റായ്ക്കും ​പ​രി​ക്ക േ​റ്റു. ​പ്ര​തി​ക​ള്‍ മ​റ്റു കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ ലീ സ് പ​രി​ശോ​ധി​ച്ചുവ​രു​ന്നു.​ പരി ക്കേ​റ്റ പോ​ലീ​സുകാ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. അ​ക്ര​മിക ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.