വി​ദേ​ശി​യെ ആ​ക്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​ർ പി​ടി​യി​ൽ
Friday, March 24, 2023 11:05 PM IST
വി​ഴി​ഞ്ഞം: കോ​വ​ള​ത്ത് നെ​ത​ർ​ലാ​ൻ​ഡ് സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച ടാ​ക്സി ഡ്രൈ​വ​ർ പി​ടി​യി​ൽ . ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കോ​വ​ളം ലൈ​റ്റ് ഹൗ​സ് ഭാ​ഗ​ത്ത് നി​ന്ന് സു​ഹൃ​ത്തി​ന്‍റെ കാ​റി​ൽ ഹോ​ട്ട​ലി​ലേ​ക്ക് പോ​കാ​ൻ ഇ​റ​ങ്ങി​യ വി​ദേ​ശി​യാ​യ കാ​ൽ​വി​ൻ സ്കോ​ൾ​ട്ട​ൻ (27) നെ​യാ​ണ് ടാ​ക്സി ഡ്രൈ​വ​റാ​യ വി​ഴി​ഞ്ഞം ടാ​ൺ ഷി​പ്പ് കോ​ള​നി​യി​ൽ ഷാ​ജ​ഹാ​ൻ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഓ​ണേ​ഴ്സ് വ​ണ്ടി​ൽ വി​ദേ​ശി​യെ ക​യ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. പി​താ​വ് ജാ​ക്സി​നൊ​പ്പം ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ഓ​ണേ​ഴ്സ്കാ​റി​ൽ​യാ​ത്ര പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഷാ​ജ​ഹാ​ൻ ത​ട​ഞ്ഞ​താ​ണ് പ്ര​ശ്ന​മാ​യ​ത്. അ​ടി​പി​ടി ത​ട​യാ​ൻ എ​ത്തി​യ കാ​ൽ​വി​ന്‍റെ ചു​ണ്ടി​ന് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ൽ വി​ദേ​ശി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും ഡ്രൈ​വ​റു​മാ​യ ശ്യാ​മ​പ്ര​സാ​ദി​നും പ​രി​ക്കേ​റ്റി​രു​ന്നു. കോ​വ​ളം സി​ഐ ബി​ജോ​യ്,എ​സ് ഐ ​അ​നീ​ഷ് കു​മാ​ർ,സി​പി​ഒ സെ​ൽ​വ​ൻ എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി.