സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട് പീഡനം: ദന്തഡോക്ടർ അറസ്റ്റിൽ
1279784
Tuesday, March 21, 2023 11:56 PM IST
വിഴിഞ്ഞം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് യുവ തിയെ പീഡിപ്പിച്ച ദന്ത ഡോക്ടർ അറസ്റ്റിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിനു സമീപം സുബിനം ഹൗസിൽ സുബി എസ്. നായർ (32) ആണ് അറസ്റ്റിലായത്. വർക്കല കവലയൂരിൽ സുബി ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.
കഴിഞ്ഞ വർഷം ജൂലൈയിൽ ടിന്റർ എന്ന സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുമല സ്വദേശിനിയെ വിഴിഞ്ഞം, കോവളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന പരാതിയിലാണ് അറ സ്റ്റ്. ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രത്തിന് വിധേയയായി. പ്രതി വിവാഹമോ ചിത നാണ്. പ്രതിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബലാൽസംഗത്തിനും ഐ.ടി. ആക്ട് പ്രകാരവുമാണ് കേസെടുത്തതെന്നും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.