മദ്യനയം: കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തി
1279466
Monday, March 20, 2023 11:31 PM IST
തിരുവനന്തപുരം : മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം മദ്യം കൊടുത്ത് ജനങ്ങളെ കൊല്ലിക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്.
സർക്കാരിന്റെ മദ്യനയങ്ങൾക്കെതിരേ കേരള മദ്യവിരുദ്ധ ജനകീയമുന്നണി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിൽ നടത്തിയ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കളക്ടറേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവിരുദ്ധ ജനകീയ മുന്നണി തിരുവനന്തപുരം ജില്ലാ ചെയർമാൻ അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഫാ. ജോണ്‍ അരീക്കൽ മുഖ്യപ്രഭാഷണം നടത്തി.
കേരള മദ്യനിരോധന സമിതി സംസ്ഥാന സമിതി അംഗം ജേക്കബ് കുര്യാക്കോസ്, മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കണ്‍വീനർ ഡോ.എഫ്.എം. ലാസർ, വൈ.രാജു, തോമസ് ചെറിയാൻ, പി.ഡി.സുമിത, വട്ടിയൂർക്കാവ് സദാനന്ദൻ, കെ.വർഗീസ്, സ്റ്റീഫൻ, ബാബു എസ്. മത്തായിക്കുട്ടി നാലാഞ്ചറി എന്നിവർ പ്രസംഗിച്ചു.