മാ​ലി​ന്യ​പ്ലാ​ന്‍റും ശ്മ​ശാ​ന​വും നി​ർ​മി​ക്കാ​ൻ ശ്ര​മ​മെ​ന്നു പ​രാ​തി
Sunday, March 19, 2023 11:56 PM IST
വി​തു​ര: തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​നോ​ടു ചേ​ർ​ന്നു മാ​ലി​ന്യ​പ്ലാ​ന്‍റും ശ്മ​ശാ​ന​വും നി​ർ​മി​ക്കാ​ൻ ശ്ര​മ​മെ​ന്നു പ​രാ​തി.
തേ​വ​ൻ​പാ​റ വാ​ർ​ഡി​ലെ മേ​ലെ​തു​രു​ത്തി പേ​രി​നാ​ട്ട് പ്ലാ​ന്‍റി നും ശ്മ​ശാ​ന​ത്തി​നും സ്ഥ​ലം വാ​ങ്ങു​ന്ന​തി​നു ഭ​ര​ണ​സ​മി​തി അ​റി​യാ​തെ പ്ര​സി​ഡന്‍റ് ഏ​ക​പ​ക്ഷീ​യ​മാ​യി നീ​ക്കം ന​ട​ത്തു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. ഇ​തി​നെ​തി​രേ ജ​ന​കീ​യ കൂ​ട്ടാ​യ്മ ചേ​ർ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​നു രൂ​പം ന​ൽ​കി.
ഭ​ര​ണ​ക​ക്ഷി അം​ഗ​വും ക്ഷേ​മ​കാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ അ​നു​തോ​മ​സ്, മ​റ്റ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​എ​സ്.​ഹാ​ഷിം, തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, ഫ​സീ​ല അ​ഷ്ക​ർ, ഷെ​മി ഷം​നാ​ദ്, ചാ​യം സു​ധാ​ക​ര​ൻ, ബി.​പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ചേ​ർ​ന്ന​ത്. ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ ക​ര​ണ​ത്തി​നുശേ​ഷം തു​രു​ത്തി ജ​ംഗ്ഷ​നി​ൽനി​ന്ന് തൊ​ളി​ക്കോ​ട് ടൗ​ൺവ​രെ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വൈ.​എം.​ സു​ധീ​ർ അ​ധ്യ​ക്ഷ​നാ​യി. അ​ഷ്ക​ർ തൊ​ളി​ക്കോ​ട്, ഷെ​മി ഷം​നാ​ദ്, എ.​ഹാ​ഷിം, കെ.​എ​ൻ.​അ​ൻ​സ​ർ, പൊ​രി​യ​ക്കാ​ട് മ​ണി​ക​ണ്ഠ​ൻ, പേ​രി​നാ​ട് ഷ​റ​ഫു​ദ്ദീ​ൻ, പി.​പു​ഷ്പാം​ഗ​ദ​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ​ക്കു പു​റ​മെ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റും എ​ൽ​ജെ​ഡി അം​ഗ​വു​മാ​യ ബി.​ സു​ശീ​ല, ബി​ജെ​പി അം​ഗം ത​ച്ച​ൻ​കോ​ട് വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റിന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർക്ക് പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.