തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചു ഇന്നലെ നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കുകൊണ്ടു. ഇന്നലെ വൈകുന്നേരം ആറരയോടെയാണു പ്രദക്ഷിണത്തിനു തുടക്കമായത്.
പാളയം കത്തീഡ്രലിൽ നിന്നും ആരംഭിച്ച് സ്പെൻസർ ജംഗ്ഷൻ, വാൻ റോസ് ജംഗ്ഷൻ, ബേക്കറി ജംഗ്ഷൻ, റിസർവ് ബാങ്ക്, നന്ദാവനം, ബിഷപ്പ് പെരേര ഹാൾ വഴി മെയിൻ റോഡിലൂടെ തിരികെ ദേവാലയത്തിൽ പ്രവേശിച്ചു. തിരുനാളിനോടനുബന്ധിച്ച് ഇന്നലെ ഉച്ചയ്ക്കു നടന്ന സ്നേഹവിരുന്നിൽ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. വൈകുന്നേരം നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കു ആർച്ച് ബിഷപ് എമിരറ്റസ് ഡോ.എം. സൂസപാക്യം മുഖ്യകാർമികനായിരുന്നു.