കോളജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സ്കോളർഷിപ്പ് പേരുമാറ്റി, തുക വർധിപ്പിച്ചു
1261997
Wednesday, January 25, 2023 12:25 AM IST
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംസ്ഥാന തലത്തിലെ വിവിധ സ്കോളർഷിപ്പുകൾ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് എന്ന പേരിൽ ഏകീകരിക്കുകയും സ്കോളർഷിപ്പ് തുക 10,000 രൂപയായി വർധിപ്പിക്കുകയും ചെയ്തു. ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പിന്റ് പേര് ജില്ലാ മെറിറ്റ് അവാർഡ് എന്നും BLIND/PH സ്കോളർഷിപ്പിന്റെ പേര് ഭിന്നശേഷി സൗഹൃദ സ്കോളർഷിപ്പ് എന്നും പുനർനാമകരണം ചെയ്തു.
എൻകറേജ് ടാലന്റ് ഇൻ ലിറ്ററേച്ചർ, എൻകറേജ് ടാലന്റ് ഇൻ മ്യൂസിക് ആർട്സ് ആൻഡ് പെർഫോമിംഗ് ആർട്സ് സ്കോളർഷിപ്പ് എന്നിവ ഏകീകരിച്ച് എൻകറേജ് ടാലന്റ് അവാർഡ് എന്നും ആസ്പയർ സ്കോളർഷിപ്പിന്റെ പേര് റിസർച്ച് അവാർഡ് എന്നുമാണ് മാറ്റിയിരിക്കുന്നത്.