ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഓഫീസർ തസ്തികയിൽ 172 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. സ്കെയിൽ II, III, IV, V, VI, VII വിഭാഗങ്ങളിലാണ് ഒഴിവ്.
ക്രെഡിറ്റ് (67 ഒഴിവ്), ഇന്റഗ്രേറ്റഡ് റിസ്ക് മാനേജ്മെന്റ് (31), ഐടി/ഡിജിറ്റൽ ബാങ്കിംഗ്/ഐടി സെക്യൂരിറ്റി/ഐഎസ് ഓഡിറ്റ്/സിഡിഒ (31) തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.
ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.bankofmaharashtra.in