ECHS പോ​ളി​ക്ലി​നി​ക്സ് 171 ഒ​ഴി​വ്
തി​രു​വ​ന​ന്ത​പു​രം സ്റ്റേ​ഷ​ൻ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​നു കീ​ഴി​ലെ ഇ​സി​എ​ച്ച്എ​സ് പോ​ളി ക്ലി​നി​ക്കു​ക​ളി​ൽ 171 ഒ​ഴി​വ്. കി​ളി​മാ​നൂ​ർ, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര, ച​ങ്ങ​നാ​ശേ​രി, നാ​ഗ​ർ​കോ​വി​ൽ, തി​രു​വ​ന​ന്ത​പു​രം, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര, റാ​ന്നി, തൂ​ത്തു​ക്കു​ടി എ​ന്നീ പോ​ളി​ക്ലി​നി​ക്കു​ക​ളി​ലാ​ണ് അ​വ​സ​രം. ക​രാ​ർ നി​യ​മ​നം. ഫെ​ബ്രു​വ​രി 18 വ​രെ അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക, യോ​ഗ്യ​ത, പ്രാ​യം, ശ​മ്പ​ളം

ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് പോ​ളി​ക്ലി​നി​ക്: ബി​രു​ദം, വി​ര​മി​ച്ച ആം​ഡ് ഫോ​ഴ്‌​സ​സ് ഓ​ഫീ​സ​ർ, 5 വ​ർ​ഷ പ​രി​ച​യം 63: 75,000. ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, മെ​ഡി​ക്ക​ൽ സ്പെ​ഷ​ലി​സ്റ്റ് (ജ​ന​റ​ൽ മെ​ഡി​സി​ൻ): ബ​ന്ധ​പ്പെ​ട്ട സ്പെ​ഷാ​ലിറ്റിയി​ൽ എം​ഡി/​എം​എ​സ്/​ഡി​എ​ൻ​ബി, 3 വ​ർ​ഷ പ​രി​ച​യം, 68; 1,00,000.

റേ​ഡി​യോ​ള​ജി​സ്റ്റ്: അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ യോ​ഗ്യ​ത​യും ബ​ന്ധ​പ്പെ​ട്ട സ്പെ​ഷാ​ലി​റ്റി​യി​ൽ പി​ജി 5 വ​ർ​ഷ പ​രി​ച​യ​വും, 68; 1,00,000. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ: എം​ബി​ബി​എ​സ്, 3 വ​ർ​ഷ പ​രി​ച​യം, 66; 75,000. ഡെ​ന്‍റ​ൽ ഓ​ഫീ​സ​ർ: ബി​ഡി​എ​സ്, 3 വ​ർ​ഷ പ​രി​ച​യം, 63; 75000.

ഡെ​ന്‍റ​ൽ ഹൈ​ജീ​നി​സ്‌​റ്റ്: പ്ല​സ്‌​ടു സ​യ​ൻ​സ് ജ​യം/​ത​ത്തു​ല്യം, ഡെ​ന്‍റ​ൽ ഹൈ​ജീ​നി​സ്റ്റ്/​ഡെ ന്‍റ​ൽ മെ​ക്കാ​നി​ക് കോ​ഴ്‌​സി​ൽ 2 വ​ർ​ഷ ഡി​പ്ലോ​മ, ഡെ​ന്‍റ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ ര​ജി​സ്ട്രേ​ഷ​ൻ, ക്ലാ​സ് 1 ഡി​എ​ച്ച്/​ഡി​ഒ​ആ​ർ​എ കോ​ഴ്സ് (ആം​ഡ് ഫോ​ഴ്സ​സ്), 3 വ​ർ​ഷ പ​രി​ച​യം, 56, 28,100.

റേ​ഡി​യോ​ഗ്ര​ഫ​ർ: ഡി​പ്ലോ​മ/ ക്ലാ​സ് 1 റേ​ഡി​യോ​ഗ്ര​ഫ​ർ കോ​ഴ്സ് (ആം​ഡ് ഫോ​ഴ്സ​സ്), 5 വ​ർ​ഷ പ​രി​ച​യം, 56, 28,100. ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്: ഡി​പ്ലോ​മ/​ക്ലാ​സ് 1 ഫി​സി​യോ​തെ​റാ​പ്പി കോ​ഴ്‌​സ് (ആം​ഡ് ഫോ​ഴ്സ​സ്), 5 5 വ​ർ​ഷ പ​രി​ച​യം, 56; 28,100, ന​ഴ്സ‌ിം​ഗ് അ​സി​സ്റ്റ​ന്‍റ്: ക്ലാ​സ് 1 ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് കോ​ഴ്‌​സ് (ആം​ഡ് ഫോ​ഴ്സ​സ്), 5 വ​ർ​ഷ പ​രി​ച​യം; 56; 28100.

ഫാ​ർ​മ​സി​സ്റ്റ്: ബി​ഫാം അ​ല്ലെ​ങ്കി​ൽ പ്ല​സ്ടു സ​യ​ൻ​സ് (ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി പ​ഠി​ച്ച്), ഫാ​ർ​മ​സി​യി​ൽ ഡി​പ്ലോ​മ, ഫാ​ർ​മ​സി​സ്റ്റ് ര​ജി​സ്ട്രേ​ഷ​ൻ, 3 വ​ർ​ഷ പ​രി​ച​യം, 56; 28,100. ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ്: ഡി​എം​എ​ൽ​ടി/​ക്ലാ​സ് 1 ലാ​ബ് ടെ​ക്‌​കോ​ഴ്‌​സ് (ആം​ഡ് ഫോ​ഴ്സ​സ്). 5 വ​ർ​ഷ പ​രി​ച​യം, 56; 28,100.

ല​ബോ​റ​ട്ട​റി ടെ​ക്നീ​ഷ​ൻ: ബി​എ​സ്‌​സി (മെ​ഡി​ക്ക​ൽ ലാ​ബ് ടെ​ക്നോ​ള​ജി) അ​ല്ലെ​ങ്കി​ൽ പ​ത്താം ക്ലാ​സ്/ പ്ല​സ് ടു ​സ​യ​ൻ​സ്, മെ​ഡി​ക്ക​ൽ ലാ​ബ് ടെ​ക്നോ​ള​ജി ഡി​പ്ലോ​മ; 3 വ​ർ​ഷ പ​രി​ചയം , 56; 28,100. ഡ്രൈ​വ​ർ: എ​ട്ടാം ക്ലാ​സ്/​ക്ലാ​സ് 1 ഡ്രൈ​വ​ർ എം​ടി (ആം​ഡ് ഫോ​ഴ്സ‌​സ്), എ​ൽ​എം​വി ഡ്രൈ​വിങ് ​ലൈ​സ​ൻ​സ്, 5 വ​ർ​ഷ പ​രി​ച​യം, 53; 19,700.

ഫീ​മെ​യി​ൽ അ​റ്റ​ൻ​ഡ​ന്‍റ്, സ​ഫാ​യ്‌​വാ​ല: എ​ഴു​ത്തും വാ​യ​ന​യും അ​റി​യ​ണം. 5 വ​ർ​ഷ പ​രി​ച​യം. 53; 16800. ചൗ​ക്കി​ദാ​ർ: എ​ട്ടാം ക്ലാ​സ്/​ജി​ഡി ട്രേ​ഡ് (ആം​ഡ് ഫോ​ഴ്സ​സ്), 53, 16800. പ്യൂ​ൺ: എ​ട്ടാം ക്ലാ​സ്/ ജി​ഡി ട്രേ​ഡ് (ആം​ഡ് ഫോ​ഴ്സ​സ്), 5 വ​ർ​ഷ പ​രി​ച​യം; 53: 16,800.

ഐ​ടി നെ​റ്റ്‌​വ​ർ​ക് ടെ​ക്: ഐ​ടി നെ​റ്റ്‌​വ​ർ​ക്കിം​ഗ്, കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​നി​ൽ ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ത​ത്തു​ല്യം, 2 വ​ർ​ഷ പ​രി​ച​യം, 53; 28,100.

www.echs.gov.in