NHAI: 60 ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജ​​ർ
നാ​​ഷ​​ണ​​ൽ ഹൈ​​വേ അ​​ഥോ​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ ഡെ​​പ്യൂ​ട്ടി ​മാ​​നേ​​ജ​​ർ (ടെ​​ക്ന‌ി​​ക്ക​​ൽ) ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 60 ഒ​​ഴി​​വു​​ണ്ട്. സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​ഗ് വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ഒ​​ഴി​​വ്.

2024-ലെ ​​ഗേ​​റ്റ് സ്കോ​​ർ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ രാ​​ജ്യ​​ത്ത് എ​​വി​​ടെ​​യും ജോ​​ലി​​ചെ​​യ്യാ​​ൻ സ​​ന്ന​​ദ്ധ​​രാ​​യി​​രി​​ക്ക​​ണം. ശ​​മ്പ​​ളം: 56,100-1,77,500 രൂ​​പ. പ്രാ​​യം: 30 ക​​വി​​യ​​രു​​ത്.

സം​​വ​​ര​​ണ​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് നി​​യ​​മാ​​നു​​സൃ​​ത ഇ​​ള​​വ് ല​​ഭി​​ക്കും. യോ​​ഗ്യ​​ത: സി​​വി​​ൽ എ​​ൻ​​ജി​നി​​യ​​റിംഗ് ബി​​രു​​ദം. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ മൂ​​ന്നു​​വ​​ർ​​ഷ​​ത്തേ​​ക്ക് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യു​​ടെ സ​​ർ​​വീ​​സ് ബോ​​ണ്ട് സ​​മ​​ർ​​പ്പി​​ക്ക​​ണം.

അ​​പേ​​ക്ഷ: ഓ​​ൺ​​ലൈനായി അ​​പേ​​ക്ഷി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നുമുള്ള വെ​​ബ്സൈ​​റ്റ്: www. nhai.gov.in. അ​​വ​​സാ​​നതീ​​യ​​തി: ഫെ​​ബ്രു​​വരി 24 (വൈ​​കുന്നേരം 6 മ​​ണി​​വ​​രെ).