ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2025) ടെസ്റ്റിന് അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. 4 വർഷത്തേക്കാണു നിയമനം. ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇതു കമ്മീഷൻഡ് ഓഫീസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പല്ല.
=വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്. =പ്രായം: 2004 ജൂലൈ 3നും 2008 ജനുവരി 3നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതികളും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.
=തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ.
=ശാരീരികയോഗ്യത: ഉയരം: കുറഞ്ഞത് 152 സെ.മീ., നെഞ്ചളവ് കുറഞ്ഞത് 5 സെ.മീ. വികസിപ്പിക്കാൻ കഴിയണം. തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം. ശാരീരികക്ഷമത: ആറര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം.
നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ്അപ്, 10 സിറ്റ്അപ്, 20 സ്ക്വാട്സ് എന്നിവയും പൂർത്തിയാക്കണം.
കൂടുതൽ വിവരങ്ങൾക്ക്: https://agnipathvayu.cdac.in
കായികതാരങ്ങൾക്കും അവസരം
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ വായു സ്പോർട്സ് (Intake 02/2025) വിഭാഗത്തിൽ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. ഫെബ്രുവരി 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: അത്ലറ്റിക്, ബോക്സിംഗ്, സൈക്കിൾ പോളോ, ഫുട്ബോൾ, ഹാൻഡ്ബോൾ, ലോൺ ടെന്നീസ്, സ്വിമ്മിംഗ്/ഡൈവിംഗ്, ഷൂട്ടിംഗ്, വാട്ടർ പോളോ, റസ്ലിംഗ്.
യോഗ്യത: സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ്ടു ജയം/തത്തുല്യം. ഇംഗ്ലിഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ ജയം (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബൈൽ കംപ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി). ഇംഗ്ലീഷിന് 50% മാർക്ക് വേണം.
ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം (ഫിസിക്സ്, മാത്സ് പഠിച്ച്). ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷനൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ്ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം.
സയൻസ് ഇതര വിഷയങ്ങൾ: 50% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. ഇംഗ്ലീഷിന് 50% മാർക്ക് വേണം അല്ലെങ്കിൽ 50% മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം.
ഇംഗ്ലീഷിന് 50% മാർക്ക് വേണം. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം. സ്പോർട്സ് യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.
പ്രായം: 2004 ജൂലൈ 3നും 2008 ജനുവരി 3നും മധ്യേ ജനിച്ചവരാകണം. (രണ്ടു തീയതിയും ഉൾപ്പെടെ). എൻറോൾ ചെയ്യുമ്പോൾ പ്രായപരിധി 21.
https://agnipathvayu.cdac.in/casbspm