സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡിൽ 1,000 ഒഴിവ്. ക്രെഡിറ്റ് ഓഫീസർ ഇൻ മെയിൻ സ്ട്രീം (ജനറൽ ബാങ്കിംഗ്) തസ്തികയിലാണു നിയമനം. ഫെബ്രുവരി 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് കോഴ്സിലേ ക്കാണ് പ്രാഥമിക നിയമനം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ ജെഎംജിഎസ് ഗ്രേഡ്-1 വിഭാഗത്തിൽ നിയമിക്കും.
=യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗം, മറ്റു പിന്നാക്കവിഭാ ഗം, ഭിന്നശേഷിക്കാർക്ക് 55%) ബിരുദം.
=പ്രായം: 20-30. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിധവകൾക്കും വിവാഹമോചനം നേടിയ വനിതകൾക്കും 35 വയസുവരെ അപേക്ഷിക്കാം.
=ശമ്പളം: 48,480-85, 920.
=തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ (ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് ഉൾപ്പെടെ), ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.
=അപേക്ഷാഫീസ്: 750 രൂപ (പട്ടികവിഭാഗം/വനിത/ഭിന്നശേഷിക്കാർക്ക് 150 രൂപ). ഫീസ് ഓൺലൈനായി അടയ്ക്കാം.
ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www. centralbankofindia.co.in