ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിനു കീഴിൽ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിൽ നോൺ എക്സിക്യൂട്ടീവ് തസ്തികകളിലായി 103 ഒഴിവ്. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം
ചാർജ്മാൻ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, ഒരു വർഷ പരിചയം അല്ലെങ്കിൽ ഐടിഐ ഇലക്ട്രിക്കൽ, 3 വർഷ പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, 5 വർഷ പരിചയം; സൂപ്പർവൈസറി സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി; 28,740-72,110.
ഇലക്ട്രീഷൻ എ: ഐടിഐ ഇലക്ട്രിക്കൽ, 4 വർഷ പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, 7 വർഷ പരിചയം; വയർമാൻ പെർമിറ്റ്; 28,430-59,700. ഇലക്ട്രീഷൻ ബി: ഐടിഐ ഇലക്ട്രിക്കൽ, 3 വർഷ പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, 6 വർഷ പരിചയം; വയർമാൻ പെർമിറ്റ്; 28,280-57640.
വൈൻഡിംഗ് എൻജിൻ ഡ്രൈവർ: ഡിപ്ലോമ/ബിഎ/ ബിഎസ്സി/ ബികോം/ ബിബിഎ, ഒരു വർഷ പരിചയം അല്ലെങ്കിൽ അപ്രന്റിസ്ഷിപ്പും 3 വർഷ പരിചയവും അല്ലെങ്കിൽ പത്താം ക്ലാസും 6 വർഷ പരിചയവും; ഒന്നാം ക്ലാസ് വൈൻഡിംഗ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്; 28,280-57,640. പ്രായപരിധി: 40.
www.hindustancopper.com