ഡൽഹി എയർപോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ 83 ജൂണിയർ എക്സിക്യൂട്ടീവ് ഒഴിവ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗം, യോഗ്യത:ഫയർ സർവീസസ്: ബിഇ/ ബിടെക് ഇൻ ഫയർ/മെക്കാനിക്കൽ/ഓട്ടമൊബൈൽ എൻജിനിയറിംഗ്.
എച്ച്ആർ: ബിരുദം, എംബിഎ/2 വർഷ തത്തുല്യ കോഴ്സ് (എച്ച്ആർഎം/എച്ച്ആർഡി/പിഎം ആൻഡ് ഐആർ/ലേബർ വെൽഫെയർ സ്പെഷലൈസേഷനോടെ).
ഒഫീഷൽ ലാംഗ്വേജ്: ഹിന്ദി/ഇംഗ്ലിഷിൽ പിജി (ബിരുദ തലത്തിൽ ഇംഗ്ലിഷ്/ഹിന്ദി ഒരു വിഷയമായിരിക്കണം) അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയത്തിൽ പിജി (ബിരുദ തലത്തിൽ ഇംഗ്ലീഷ്/ ഹിന്ദി ഒരു വിഷയമായിരിക്കണം), ഇംഗ്ലീഷിൽനിന്നു ഹിന്ദിയിലേക്കും തിരിച്ചും രണ്ടു വർഷത്തെ വിവർത്തന പരിചയം.
പ്രായപരിധി: 27. ശമ്പളം: 40,000-1,40,000. www.aai.aero