കേന്ദ്ര സർക്കാരിനു കീഴിൽ കോൽക്കത്ത ആസ്ഥാനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ മാനേജ്മെന്റ് ട്രെയിനിയുടെ 434 ഒഴിവ്. ഒരു വർഷം പരിശീലനം, തുടർന്നു നിയമനം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 14 വരെ.
വിഭാഗങ്ങളും യോഗ്യതയും:
കമ്യൂണിറ്റി ഡെവലപ്മെന്റ്: കമ്യൂണിറ്റി ഡെവലപ്മെന്റ്/റൂറൽ ഡെവലപ്മെന്റ്/കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡെവലപ്മെന്റ് പ്രാക്ടിസ്/ അർബൻ ആൻഡ് റൂറൽ കമ്യൂണിറ്റി ഡെവലപ്മെന്റ്/റൂറൽ ആൻഡ് ട്രൈബൽ ഡെവലപ്മെന്റ്/ഡെവലപ്മെന്റ് മാനേജ്മെന്റ്/റൂറൽ മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ അല്ലെങ്കിൽ മേൽപറഞ്ഞ വിഭാഗങ്ങളിലൊന്നിൽ സ്പെഷലൈസേഷനോടെ എംഎസ്ഡബ്ല്യു.
എൻവയോൺമെന്റ്: എൻവയോൺമെന്റ് എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എൻജിനിയറിംഗ് ബിരുദവും എൻവയോൺമെന്റ് എൻജിനിയറിംഗിൽ പിജി/ഡിപ്ലോമയും.
ഫിനാൻസ്: സിഎ/ഐസിഡബ്ല്യുഎ. ലീഗൽ: നിയമ ബിരുദം. മാർക്കറ്റിംഗ് ആൻഡ് സെയിൽസ്: ബിരുദവും എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റും (മാർക്കറ്റിംഗ് സ്പെഷലൈസേഷൻ). മെറ്റീരിയൽസ് മാനേജ്മെന്റ്; ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദവും എംബിഎ/പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റും.
പേഴ്സണൽ ആൻഡ് എച്ച്ആർ: ബിരുദം, മാനേജ്മെന്റിൽ പിജി/പിജി ഡിപ്ലോമ/പിജി പ്രോഗ്രാം (എച്ച്ആർ/ഇൻഡസ്ട്രിയൽ റിലേഷൻസ്/ പേഴ്സണൽ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ എംഎച്ച്ആർഒഡി അല്ലെങ്കിൽ എംബിഎ അല്ലെങ്കിൽ എംഎസ്ഡബ്ല്യു (എച്ച്ആർ സ്പെഷലൈസേഷൻ).
സെക്യൂരിറ്റി: ബിരുദം. കോൾ പ്രിപറേഷൻ: ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ് ഇൻ കെമിക്കൽ/മിനറൽ/മിനറൽ ആൻഡ് മെറ്റലർജിക്കൽ എൻജിനിയറിംഗ്.
സെക്യൂരിറ്റി, ഫിനാൻസ് ഒഴികെയുള്ളവയിൽ 60% മാർക്കോടെ യോഗ്യത നേടിയിരിക്കണം (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55% മതി). പ്രായപരിധി: 30.
ഫീസ്: 1,180. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, കോൾ ഇന്ത്യ കമ്പനി/സബ്സിഡിയറി ജീവനക്കാർ എന്നിവർക്കു ഫീസില്ല.
ശമ്പളം: പരിശീലനസമയത്ത് 50,000-1.60 ലക്ഷം രൂപ നിരക്കിൽ സ്റ്റെെപെൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000-1.80 ലക്ഷം ശമ്പളനിരക്കിൽ നിയമനം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ഓൺലൈൻ ടെസ്റ്റ് (സിബിടി) മുഖേന.
www.coalindia.in