മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ 234നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ:
സ്കിൽഡ്-I (ID-V): ചിപ്പർ ഗ്രൈൻഡർ, കംപോസിറ്റ് വെൽഡർ, ഇലക്ട്രിക് ക്രെയ്ൻ ഓപ്പറേറ്റർ, ഇലക്ട്രീഷൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഗ്യാസ് കട്ടർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂണിയർ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്),
ജൂണിയർ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), മിൽറൈറ്റ് മെക്കാനിക്, മെഷീനിസ്റ്റ്, ജൂണിയർ പ്ലാനർ എസ്റ്റിമേറ്റർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), റിഗർ, സ്റ്റോർ കീപ്പർ, സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ, യൂട്ടിലിറ്റി ഹാൻഡ്, വുഡ് വർക്ക് ടെക്നിഷൻ.
സെമി സ്കിൽഡ്-I (ID-II): ഫയർ ഫൈറ്റർ, യൂട്ടിലിറ്റി ഹാൻഡ് (സെമി.സ്കിൽഡ്). സ്പെഷൽ ഗ്രേഡ്(ID-IX): മാസ്റ്റർ ഫസ്റ്റ് ക്ലാസ്, ലൈസൻസ് ടു ആക്ട് എൻജിനിയർ. പ്രായം: 18-38. അർഹർക്ക് ഇളവ്.
•ശമ്പളം: സ്പെഷൽ ഗ്രേഡ്: 22,000-83,180. സ്കിൽഡ് ഗ്രേഡ്: 17,000-64,360. സെമി.സ്കിൽഡ് ഗ്രേഡ്: 13,200-49,910. യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.mazagondock.in
21 എക്സിക്യൂട്ടീവ്
മുംബൈയിലെ മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ഗ്രേഡുകളിൽ 21 ഒഴിവ്. ഡിസംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: ജനറൽ മാനേജർ (ടെക്നിക്കൽ), ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്), സീനിയർ ഓഫീസർ (എച്ച്ആർ, ഫയർ, മെഡിക്കൽ), ഡെപ്യൂട്ടി ജനറൽ മാനേജർ (കമ്പനി സെക്രട്ടറി), അസിസ്റ്റന്റ് മാനേജർ (ഐടി), സീനിയർ എൻജിനിയർ (സൈബർ സെക്ഷൻ).
www.mazagondock.in