ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിലെ 291 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ജനുവരി 10 വരെ അപേക്ഷ സ്വീകരിക്കും.
ജൂണിയർ ക്ലാർക്ക്/കാഷ്യർ (264 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (15), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സെക്രട്ടറി (3), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1). ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകളിലാണു വിജ്ഞാപനം.
നിയമനരീതി: ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം.
വിജ്ഞാപന നമ്പർ: 11/2024
സെക്രട്ടറി, ഒഴിവ്: 3
യോഗ്യത: ബിരുദവും എച്ച്ഡിസി & ബിഎം യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ ഉയർന്ന തസ്തികകളിൽ 7 വർഷം ജോലിപരിചയവും. അല്ലെങ്കിൽ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎസ്സി (കോഓപ്പറേഷൻ & ബാങ്കിങ്) യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ഉയർന്ന തസ്തികകളിൽ 5 വർഷം: ജോലിപരിചയവും.
അല്ലെങ്കിൽ ഫിനാൻസ് മുഖ്യവിഷയമായി എംബിഎ/എംകോം അല്ലെങ്കിൽ ഐസിഎഐ അംഗത്വം. സഹകരണ യോഗ്യതകളോടെ ബാങ്കിംഗ് മേഖലയിൽ 3 വർഷം ജോലിപരിചയവും വേണം. അല്ലെങ്കിൽ ബികോം (കോഓപ്പറേഷൻ), സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്/ഉയർന്ന തസ്തികകളിൽ 7 വർഷം ജോലിപരിചയം.
വിജ്ഞാപന നമ്പർ: 12/2024
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്/ ഇന്റേണൽ ഓഡിറ്റർ/അക്കൗണ്ടന്റ്; ഒഴിവ്: 15
യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം) അല്ലെങ്കിൽ സബോർഡിനേറ്റ് പഴ്സനൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം.
അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി/എംഎസ്സി (സഹകരണം & ബാങ്കിംഗ്), അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം.
വിജ്ഞാപന നമ്പർ: 13/2024 ജൂണിയർ ക്ലാർക്ക്: 264
യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സും (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്ഛികവിഷയമായ ബികോം.
അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി (സഹകരണം ആൻഡ് ബാങ്കിംഗ്).
കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.
വിജ്ഞാപന നമ്പർ: 14/2024 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: ഒഴിവ്: 1
യോഗ്യത: ഒന്നാം ക്ലാസോടെ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിടെക് /എംസിഎ/എംഎസ്സി (കംപ്യൂട്ടർ സയൻസ്/ഐടി), 3 വർഷ പരിചയം. റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ അഭിലഷണീയം.
വിജ്ഞാപന നമ്പർ: 15/2024 ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്; 7
യോഗ്യത: 1. ബിരുദം. 2. കേരള/കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ് സർട്ടിഫിക്കറ്റ്. 3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലിപരിചയം.
വിജ്ഞാപന നമ്പർ: 16/2024 ടൈപ്പിസ്റ്റ്: 1
യോഗ്യത:1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 2. കെജിടിഇ ഇംഗ്ലിഷ് ആൻഡ് മലയാളം ടൈ പ്പ്റൈറ്റിങ് ലോവർ. (ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പാലക്കാട് ജില്ലയിൽ മാത്രമാകും പരീക്ഷാകേന്ദ്രം).
അപേക്ഷകർ ശ്രദ്ധിക്കുക
ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുന്പു യോഗ്യത നേടിയവരാകണം.
പ്രായം: 01.01.2024 ൽ 18 തികയണം. 40 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.
ഓൺലൈൻ അപേക്ഷ: www.keralacseb kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയശേഷം പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.