സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിക്ക് കീഴിൽ കോട്ടയത്തുള്ള നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്തിൽ സീനിയർ റിസർച്ച് ഫെലോ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്.
തസ്തിക: സീനിയർ റിസർച്ച് ഫെലോ: ഒഴിവ്:8. ശമ്പളം: ₹42,000, എച്ച്ആർഎയും. യോഗ്യത: ഹോമിയോപ്പതിയിലുള്ള ബിരുദാനന്തരബിരുദവും സ്റ്റേറ്റ് ബോർഡ് ഓഫ് ഹോമിയോപ്പതി/സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയിലുള്ള രജിസ്ട്രേഷനും അല്ലെങ്കിൽ ഹോമിയോപ്പതിയിലുള്ള ബിരുദവും സ്റ്റേറ്റ് ബോർഡ് ഓഫ് ഹോമിയോപ്പ തി/സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിയിലുള്ള രജിസ്ട്രേഷനും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 35 വയസ് കവിയരുത്.
തസ്തിക: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒഴിവ്: 1. ശമ്പളം: ₹35,000. യോഗ്യത: എംഎസ്സി സൈക്കോളജി. പ്രായം: 35 വയസ് കവിയരുത്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയാവും തെരഞ്ഞെടുപ്പ്. അപേക്ഷകർ വെബ്സൈറ്റിൽ നൽകിയിരിക്കു ന്ന അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം എഴുത്തുപരീക്ഷ/അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
വാക്-ഇൻ ഇന്റർവ്യൂ തീയതി: ഡിസംബർ 31. വിശദവിവരങ്ങൾക്ക് www. ccrhindia. nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.