സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, ഫയർ വിഭാഗങ്ങളിലായി 169 ഒഴിവുണ്ട്. നിയമനം ഇന്ത്യയിലെവിടെയുമാകാം. ജനുവരിയിൽ നടക്കുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്ത് കേന്ദ്രമുണ്ടായിരിക്കും. വിഷയങ്ങളും ഒഴിവും: സിവിൽ-43, ഇലക്ട്രിക്കൽ -25, ഫയർ-101. ശമ്പളം: 48480-85920 രൂപ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. ഫയർ വിഭാഗത്തിലേക്ക് ഫയർസേഫ്റ്റിയിൽ നാലുവർഷ ബിരുദം/ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫയർ എൻജിനിയേഴ്സിൽനിന്നുള്ള ബിരുദം/ഡിവിഷണൽ ഓഫീസേഴ്സ് കോഴ്സും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.
പ്രായം: 21 വയസാണ് കുറഞ്ഞപ്രായം. ഉയർന്ന പ്രായപരിധി ഫയർ വിഭാഗത്തിന് 40 വയസും മറ്റ് വിഭാഗങ്ങളിൽ 30 വയസും. തെരഞ്ഞെടുപ്പ്: സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിലേക്ക് ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്.
ഫയർ വിഭാഗത്തിലേക്ക് അപേക്ഷകരുടെ യോഗ്യതയ്ക്കനുസരിച്ച് ചുരുക്കപ്പട്ടിക തയാറാക്കിയശേഷം നേരിട്ട് അഭിമുഖം നടത്തും. 100 മാർക്കിന്റെ ഓൺലൈൻ പരീക്ഷയ്ക്ക് 135 മിനിറ്റ് അനുവദിക്കും. ഫയർ വിഭാഗത്തിന്റെ അഭിമുഖത്തിന് 100 മാർക്കും മറ്റു വിഭാഗങ്ങളിൽ 25 മാർക്കുമാണുള്ളത്.
അപേക്ഷാഫീസ്: 750 രൂപ ഓൺലൈനായി അടയ്ക്കണം. (എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല). അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയൊപ്പം ഫോട്ടോ, ഒപ്പ്, റസ്യുമെ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഐഡി പ്രൂഫ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് https://bank.sbi, www.sbi.co.in.