308 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിലാണ് നേരിട്ടുള്ള നിയമനം. 29 തസ്തികയിൽ തസ്തികമാറ്റം വഴിയും 9 തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30.12.2024, 31.12.2024. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: സെക്രട്ടേറിയറ്റ്/പിഎസ്സി/അഡ്വക്കേറ്റ് ജനറൽ ഓഫീസ് തുടങ്ങിയവയിൽ അസിസ്റ്റന്റ്/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ. സിവിൽ പോലീസ് ഓഫീസർ, വനിതാ സിവിൽ പോലീസ് ഓഫീസർ, ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിംഗിൽ പോലീസ് കോൺസ്റ്റബിൾ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ,
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ്, നിയമ വകുപ്പിൽ (ഗവ. സെക്രട്ടേറിയറ്റ്) ലീഗൽ അസിസ്റ്റന്റ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-2, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി ഗണിതശാസ്ത്രം, എച്ച്എസ്ടി മലയാളം, എച്ച്എസ്ടി നാച്വറൽ സയൻസ്, എച്ച്എസ്ടി ഇംഗ്ലിഷ്, എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഫിസിക്കൽ സയൻസ്, മ്യൂസിക് ടീച്ചർ,
പ്രീപ്രൈമറി ടീച്ചർ (കന്നഡ), ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പാർട്ട് ടൈം എച്ച്എസ്ടി ഹിന്ദി, ഭാരതീയ ചികിത്സാ വകുപ്പിൽ ലബോറട്ടറി ടെക്നിഷൻ ഗ്രേഡ്-2, ആയുർ വേദ തെറാപ്പിസ്റ്റ്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ കൃഷി ഓഫീസർ, പൊതുമരാമത്ത് വകുപ്പിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)/ഓവർസിയർ ഗ്രേഡ്-1 (ഇലക്ട്രോണിക്സ്), പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ), വ്യവസായ പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിംഗ്),
ആരോഗ്യ വകുപ്പിൽ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-2, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ്-2, വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ, ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര), പുരാവസ്തു വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (പോളിമർ ടെക്നോളജി), കയർഫെഡിൽ സിവിൽ സബ് എൻജിനിയർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഓങ്കോളജി,
അസിസ്റ്റന്റ് പ്രഫസർ ഇൻ സൈക്യാട്രി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2, മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേ ഡ്-2, ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ, ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ പ്രഫസർ (വിവിധ വിഷയങ്ങൾ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, അസിസ്റ്റന്റ് പ്രഫസർ ഇൻ ഹോട്ടൽ മാനേജ്മെന്റ്്, തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, അസിസ്റ്റന്റ് ടൗൺ പ്ലാനർ, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, സെക്കൻഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/സെക്കൻഡ് ഗ്രേഡ് ഓവർസിയർ, ലൈബ്രേറിയൻ ഗ്രേഡ്-4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ്,
അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ അസിസ്റ്റന്റ് എൻജിനിയർ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ലബോറട്ടറി ടെക്നിഷൻ, കരകൗശല വികസന കോർപറേഷനിൽ കാഷ്യർ കം അക്കൗണ്ടന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് -2, അച്ചടി വകുപ്പിൽ റീഡർ ഗ്രേഡ്-2, മൃഗ സംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നിഷൻ ഗ്രേഡ്-2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 (എൽഡിവി), ഡ്രൈവർ ഗ്രേഡ്-2 (എച്ച്ഡിവി),
എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്-2 (എച്ച്ഡിവി), പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ), പുരാവസ്തു വകുപ്പിൽ ഫോട്ടോഗ്രാഫർ, വനിതാ ശിശുവികസന വകുപ്പിൽ കെയർടേക്കർ, മത്സ്യഫെഡിൽ ടെക്നോളജിസ്റ്റ്, ഓപ്പറേറ്റർ ഗ്രേഡ്-3, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇസിജി ടെക്നിഷൻ ഗ്രേഡ്-2, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപ്പറേഷൻ), പൗൾട്രി വികസന കോർപറേഷനിൽ ഇലക്ട്രീഷൻ കം മെക്കാനിക്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ സ്പെഷലിസ്റ്റ് (മാനസിക), ജലഗതാഗത വകുപ്പിൽ വെൽഡർ, പട്ടികജാതി/ പട്ടികവർഗ വികസന കോർപറേഷനിൽ ട്രേസർ തുടങ്ങി 84 തസ്തികയിൽ.
തസ്തികമാറ്റം വഴി: എച്ച്എസ്ടി ഹിന്ദി, ഗണിതശാസ്ത്രം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ്, നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ, പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ, വിദ്യാഭ്യാസ വകുപ്പിൽ എൽപി എസ്ടി മലയാളം മീഡിയം, വിവിധ വകുപ്പുകളിൽ കോൺഫിഡൻഷൽ അസിസ്റ്റന്റ് ഗ്രേഡ്-2, മലിനീകരണ നിയന്ത്രണ ബോർഡിൽ ജൂണിയർ സയന്റിഫിക് അസിസ്റ്റന്റ് തുടങ്ങി 29 തസ്തികയിൽ.
പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെന്റ്: പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ മലയാളം, ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് ജൂണിയർ, പോലീസ് വകുപ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ട്രെയിനി, വിവിധ വകുപ്പുകളിൽ ക്ലാർക്ക് തുടങ്ങി 9 തസ്തികയിൽ.
സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ്, വാട്ടർ അഥോറിറ്റിയിൽ ഡിവിഷനൽ അക്കൗണ്ട്സ് ഓഫീസർ, വനം വികസന കോർപറേഷനിൽ ഫീൽഡ് ഓഫീസർ,
വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി ഗണിതശാസ്ത്രം, എച്ച്എസ്ടി അറബിക്, എച്ച്എസ്ടി ഹിന്ദി, ഫുൾ ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്, പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ, ഡ്രൈവർ വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സസൈസ് ഓഫീസർ, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്-2 (എച്ച്ഡിവി) തുടങ്ങി 186 തസ്തികയിൽ.
കൂടുതൽ വിശദാംശങ്ങൾ വെബ്സൈറ്റിൽ. www. keralapsc.gov.in