സുപ്രീംകോടതിയിൽ വിവിധ തസ്തികകളിലായി 107 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റന്റ്, സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, കോർട്ട് മാസ്റ്റർ എന്നീ തസ്തികകളിലാണ് അവസരം.
തസ്തിക, ഒഴിവ്, അടിസ്ഥാന ശമ്പളം:
പേഴ്സണൽ അസിസ്റ്റന്റ്; 43; 44,900
യോഗ്യത: ബിരുദം, മിനിറ്റിൽ 100 ഇംഗ്ലീഷ് വാക്ക് ഷോർട്ട്ഹാൻഡ് സ്പീഡ്, മിനിട്ടിൽ 40 വാക്ക് കംപ്യൂട്ടർ ടൈപ്പിംഗ് സ്പീഡ്. പ്രായം: 18-30 വയസ്.
സീനിയർ പേഴ്സണൽ അസിസ്റ്റന്റ്; 33; 47,600
യോഗ്യത: ബിരുദം, മിനിറ്റിൽ 100 ഇംഗ്ലീഷ് വാക്ക് ഷോർട്ട്ഹാൻഡ് സ്പീഡ്, മിനിട്ടിൽ 40 വാക്ക് കംപ്യൂട്ടർ ടൈപ്പിംഗ് സ്പീഡ്.
പ്രായം: 18-30 വയസ്.
കോർട്ട് മാസ്റ്റർ; 31; 67,700
യോഗ്യത: നിയമബിരുദം, മിനിറ്റിൽ 120 ഇംഗ്ലീഷ് വാക്ക് ഷോർട്ട്ഹാൻഡ് സ്പീഡ്, മിനിറ്റിൽ 40 വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്, പൊതുമേഖല ഗവൺമെന്റ്/സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളിൽ പ്രൈവറ്റ് സെക്രട്ടറി/ സീനിയർ പിഎ/പിഎ/സീനിയർ സ്റ്റെനോഗ്രാഫറായി അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.പ്രായം: 30-45 വയസ്.
ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർക്കും ഗവൺമെന്റ് ചട്ടങ്ങളനുസരിച്ചുള്ള ഇളവനുവദിക്കും.
തെരഞ്ഞെടുപ്പ്: ഷോർട്ട്ഹാൻഡിലും ടൈപ്പിംഗിലുമുള്ള പ്രായോഗികപരീക്ഷ, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ടൈപ്പിംഗ് പരീക്ഷയ്ക്ക് 10 മിനിറ്റും ഷോർട്ട്ഹാൻഡ് പരീക്ഷയ്ക്ക് ഏഴു മിനിറ്റും എഴുത്തുപരീക്ഷയ്ക്ക് 1.45 മണിക്കൂറുമായിരിക്കും സമയം. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും എഴുത്തുപരീക്ഷ.
ജനറൽ ഇംഗ്ലീഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ് (ലോജിക്കൽ റീസണിംഗ്), ജനറൽനോളജ് എന്നിവ ആസ്പദമാക്കിയായിരിക്കും 100 മാർക്കിനുള്ള എഴുത്തുപരീക്ഷയിലെ ചോദ്യങ്ങൾ. ഷോർട്ട്ഹാൻഡ് ടൈപ്പിംഗ് പരീക്ഷയെ സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. പരീക്ഷകൾക്ക് എറണാകുളത്തും കേന്ദ്രമുണ്ടാവും.
ഫീസ്: 1000 രൂപ (എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതർക്കും 250 രൂപ). പുറമേ, ബാങ്ക് ചാർജും ഓൺലൈനായാണ് ഫീസടക്കേണ്ടത്.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.