സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർമാരുടെ 253 അവസരം. ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. ഡിസംബർ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.
സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ -2 വിഭാഗത്തിൽ മാനേജർ തസ്തികയിൽ മാത്രം 162 ഒഴിവുണ്ട്. സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 4 വിഭാഗത്തിൽ ചീഫ് മാനേജർ തസ്തികയിൽ 10 ഒഴിവും മിഡിൽ മാനേജ്മെന്റ് ഗ്രേഡ് -3 വിഭാഗത്തിൽ സീനിയർ മാനേജർ തസ്തികയിൽ 56 ഒഴിവുമുണ്ട്. ഐടി ഉൾപ്പെടെയുള്ള സ്ട്രീമുകളിലാണ് അവസരം.
സീനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 1 വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 25 ഐടി സ്പെഷലിസ്റ്റ് ഒഴിവുകളിലേക്കും അപേക്ഷിക്കാം.
ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർക്കു യഥാക്രമം പൊതുമേഖലാ ബാങ്ക്/ സ്വകാര്യ ബാങ്ക്/എൻബിഎഫ്സികളിൽ ജോലിപരിചയം വേണം.
www.centralbankofindia.co.in