ന്യൂഡൽഹി ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 63 ഒഴിവ്. റെഗുലർ നിയമനം. ജോലി പരിചയമുള്ളവർക്കാണ് അവസരം. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 7 വരെ.
തസ്തികകൾ: എക്സിക്യൂട്ടീവ് ഡയറക്ടർ, ജനറൽ മാനേജർ, അഡീഷണൽ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.ireda.inൽ പ്രസിദ്ധീകരിക്കും.