പൊതുമേഖലയിലുള്ള ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവാണുള്ളത്. ശമ്പളം: തുടക്കത്തിൽ 40,000 രൂപ. പ്രായം: 21-30 വയസ്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
പ്രായവും യോഗ്യതയും 2024 ഡിസംബർ 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.
സംസ്ഥാനം തിരിച്ചുള്ള ഒഴിവുകളുടെ എണ്ണമുൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www. newindia.co.in എന്ന വെബ്സൈറ്റിൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 1. WEBSITE: www. newindia.co.in