ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട് (പുരുഷൻ-127, വനിത-148). വിവിധ കായികയിനങ്ങളിൽ അവസരമുണ്ട്.
കായികയിനങ്ങൾ: ആർച്ചറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, സ്വിമ്മിംഗ്, ഡൈവിംഗ്, വാട്ടർ പോളോ, ബാസ്കറ്റ് ബോൾ, ബോക്സിംഗ്, സൈക്ലിംഗ്, ക്രോസ് കൺട്രി, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹാൻഡ് ബോൾ, ഹോക്കി, ഐസ് സ്കീയിംഗ്, ജൂഡോ കരാട്ടെ, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിംഗ്, വാട്ടർ സ്പോർട്സ്, റസലിംഗ് (ഗ്രീക്ക്റോമൻ), റസ്ലിംഗ് (ഫ്രീ സ്റ്റൈൽ), ഷൂട്ടിംഗ്, തായ്ക്വാണ്ടോ, ഫെൻസിംഗ്.
ശമ്പളം: 21,700-69,100 രൂപ. പ്രായം: 2025 ജനുവരി ഒന്നിന് 18-23. ഉയർന്ന പ്രായപരിധിയിൽ എസ്സി., എസ്ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
യോഗ്യത: പത്താം ക്ലാസ് വിജയം/ തത്തുല്യം. ശാരീരികയോഗ്യത: പുരുഷന്മാർക്ക് ഉയരം 170 സെമീയും നെഞ്ചളവ് 80 സെമീയും (വികാസം 5 സെമീ) ഉണ്ടായിരിക്കണം. വനിത കൾക്ക് 157 സെമീ. ഉയരംവേണം.
എസ്ടി വിഭാഗക്കാരിലെ പുരുഷന് 162.5 സെമീയും വനിതയ്ക്ക് 150 സെമീയും ഉയരം മതിയാവും. ഈ വിഭാഗത്തിലെ പുരുഷന്മാർക്ക് നെഞ്ചളവ് 76 സെമീയും മതിയാവും.
കായികയോഗ്യത: കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ നടന്ന അന്തർദേശീയ കായിക മത്സരങ്ങളിൽ മെഡൽ നേട്ടം/പങ്കാളിത്തമുള്ളവർക്കും ദേശീയ ഗെയിംസ്/ചാംപ്യൻഷിപ്പ് (ജൂണിയർ/ സീനിയർ) കേന്ദ്ര കായിക, യുവജനകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഫെഡറേഷൻ/ അസോസിയേഷനുകളോ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോ നടത്തുന്ന മീറ്റുകളിൽ മെഡൽ നേടിയവർക്കും അപേക്ഷിക്കാം.
അപേക്ഷാഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 147.20 രൂപ അപേക്ഷാഫീസ് അടയ്ക്കണം. (അപേക്ഷിക്കാനുള്ള വെബ്സൈറ്റ് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്).
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://rectt.bsf.gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷയോടൊപ്പം കായിക യോഗ്യത സംബന്ധിച്ച രേഖയും അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30. https://rectt.bsf.gov.in