ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 110 ഓഫീസർ ഒഴിവ്. അസിസ്റ്റന്റ് മാനേജർ സ്കെയിൽ-1 കേഡറിലാണ് അവസരം. ഓൺലൈനായി ഡിസംബർ 19 വരെ അപേക്ഷിക്കാം.
യോഗ്യത: 60% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. പട്ടികവിഭാഗത്തിന് 55% മാർക്ക് മതി. പ്രായം: 2024 നവംബർ ഒന്നിന് 21നും 30നും മധ്യേ. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ട്. ശമ്പളം: 50,925-96,765.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ, മെഡിക്കൽ എക്സാം എന്നിവയുടെ അടിസ്ഥാനത്തിൽ. വിവരങ്ങൾക്ക്: www.gicre.in