ഐഡിബിഐ ബാങ്കിൽ ജൂണിയർ അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 600 ഒഴിവ്. നവംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ജൂണിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ, എഎഒ വിഭാഗങ്ങളിലാണ് അവസരം.
ജനറലിസ്റ്റ് വിഭാഗത്തിൽ 500 ഒഴിവും സ്പെഷലിസ്റ്റ് - അഗ്രി അസറ്റ് ഓഫീസർ വിഭാഗത്തിൽ 100 ഒഴിവുമുണ്ട്. ജൂണിയർ അസിസ്റ്റന്റ് മാനേജർ -ജനറലിസ്റ്റ് തസ്തികയിൽ കൊച്ചി സോണിൽ 30 ഒഴിവുകളുണ്ട്.
ജനറലിസ്റ്റ്: യോഗ്യത: 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%) ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ/ ഐടി പരിജ്ഞാനം. പ്രായം: 20-25
സ്പെഷലിസ്റ്റ് അഗ്രി അസറ്റ് ഓഫീസർ: യോഗ്യത: അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ എൻജിനിയറിംഗ്, ഫിഷറി സയൻസ്/ എൻജിനിയറിംഗ്, അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സയൻസ്, ഡെയറി സയൻസ്/ ടെക്നോളജി, ഫോറസ്ട്രി, ഫുഡ് സയൻസ്/ ടെക്നോളജി, പിസികൾച്ചർ, അഗ്രോഫോറസ്ട്രി, സെറികൾച്ചർ എന്നിവയിൽ 4 വർഷത്തെ ബിഎസ്സി/ ബിടെക്/ ബിഇ 60% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 55%) യോഗ്യത നേടിയവരാകണം. കംപ്യൂട്ടർ/ ഐടി പരിജ്ഞാനം. പ്രായം: 20-25.
യോഗ്യത, പ്രായം എന്നിവ 2024 ഒക്ടോബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. ഉയർന്ന പ്രായത്തിൽ അർഹർക്ക് ഇളവുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് മാത്രം അപേക്ഷിക്കുക. ജൂണിയർ അസിസ്റ്റന്റ് മാനേജർ തസ്തികയ്ക്ക് അപേക്ഷിക്കുന്ന വർക്ക് സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം.
തെരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, പഴ്സണൽ ഇന്റർവ്യു, പ്രീ റിക്രൂട്ട്മെന്റ് മെഡിക്കൽ ടെസ്റ്റ് എന്നിവ മുഖേനയാണു തെരഞ്ഞെടുപ്പ്. ഓൺലൈൻ ടെസ്റ്റ് ഡിസംബർ/ ജനുവരി മാസങ്ങളിൽ നടത്തും. ഫീസ്: 1050 രൂപ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 250 രൂപ) ഓൺലൈനിൽ ഫീസ് അടയ്ക്കാം.
വിശദാംശങ്ങൾ വെബ്സൈറ്റിൽ: www.idbibank.in