കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 44 ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാകാം. ഒരു വർഷ പരിശീലനം, തുടർന്ന് റെഗുലർ നിയമനം. ജനുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങളും യോഗ്യതയും
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ, സിവിൽ: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനിയറിംഗ് ബിരുദം.
ഐടി: കംപ്യൂട്ടർ സയൻസ്/ ഐടിയിൽ എൻജിനിയറിംഗ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ കംപ്യൂട്ടർ സയൻസ്/ ഐടിയിൽ പിജി.
എച്ച്ആർ: എംബിഎ (എച്ച്ആർ) അല്ലെങ്കിൽ എച്ച്ആർ സ്പെഷലൈസേഷനോടെയുള്ള ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സണൽ മാനേജ്മെന്റ്/ ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റിൽ പിജി.
ഫിനാൻസ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ/ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഫൈനൽ പരീക്ഷാ ജയം.
പ്രായപരിധി: 27. സ്റ്റൈപൻഡ്: പരിശീലന സമയത്ത് 50,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. തുടർന്ന് 40,000- 1,40,000 രൂപ ശമ്പളത്തോടെ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം.
ഫീസ്: 1000. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ് ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവ മുഖേന.
www.cochinshipyard.in