തമിഴ്നാട് നെയ്വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അപ്രന്റിസ്. ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലായി 755 ഒഴിവ്.
588 ഗ്രാജ്വേറ്റ്/ ടെക്നിഷൻ അപ്രന്റിസ്
ഒരു വർഷ പരിശീലനം. 2020-2024 വർഷങ്ങ ളിൽ യോഗ്യതാ പരീക്ഷ പാസായവർക്കാണ് അവസരം. ഓൺലൈൻ അപേക്ഷ ഡിസംബർ 23 വരെ.
ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, മൈനിംഗ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, നഴ്സിംഗ്
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്സി/ ഡിപ്ലോമ. സ്റ്റൈപൻഡ്: എൻജിനിയറിഗ് ബിരുദക്കാർ ക്ക് 15,028, ബിഎസ്സി നഴ്സിംഗ്, ഡിപ്ലോമ യോഗ്യതക്കാർക്ക് 12,524. പ്രായം: അപ്രന്റിസ് ചട്ടപ്രകാരം.
167 ഗ്രാജ്വേറ്റ് എക്സി. ട്രെയിനി
എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനിയുടെ 167 ഒഴിവുകളിലേക്കുള്ള വിശദ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഗേറ്റ് -2024 സ്കോർ മുഖേനയാണ് തെരഞ്ഞെടുപ്പ്, തമിഴ്നാട് നെയ്വേലിയിലും രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലും മറ്റു യൂണിറ്റുകളിലുമാണ് അവസരം. ഒരു വർഷ പരിശീലനത്തിനുശേഷം റെഗുലർ നിയമനം. ജനുവരി 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രമെന്റേഷൻ.
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനിയറിംഗ് ബിരുദം. പ്രായപരിധി: 30. ശമ്പളം: പരിശീലന സമയത്ത് 50,000 രൂപയും തുടർന്ന് 60,000-1.80,000 രൂപ ശമ്പള സ്കെയിലിൽ സ്ഥിര നിയമനവും.
www.nlcindia.in