സൗ​​ദി​​യി​​ൽ ഡോ​​ക്ട​​ർ
കേ​​ര​​ള​​സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ ഒ​​ഡെ​​പെ​​ക് മു​​ഖേ​​ന സൗ​​ദി ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഡോ‌​​ക്‌​​ട​​ർ​​മാ​​രെ (ക​​ൺ​​സ​​ൽ​​ട്ട​​ന്‍റ്/​​സ്പെ​​ഷ​​ലി​​സ്റ്റ്) റി​​ക്രൂ​​ട്ട് ചെ​​യ്യു​​ന്നു.

ഡി​​സം​​ബ​​ർ 23 മു​​ത​​ൽ 26 വ​​രെ ന​​ട​​ത്തു​​ന്ന ഓ​​ൺ​​ലൈ​​ൻ അ​​ഭി​​മു​​ഖം വ​​ഴി​​യാ​​ണ് തെ​​ര​​ഞ്ഞെ​ടു​​പ്പ്, അ​​പേ​​ക്ഷ​​ക​​ർ എം​ബി​ബി​എ​​സ് കൂ​​ടാ​​തെ എം​​എ​​സ്/​​എം​ഡി/​​ഡി​​എ​​ൻ​ബി യോ​​ഗ്യ​​ത​​യു​ള്ള​​വ​​രും ഏ​​തെ​​ങ്കി​ലും ​മേ​​ഖ​​ല​​യി​​ൽ മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ ക​​ൺ​​സ​​ൽ​​ട്ട​​ൻ​​സി/ സ്പെ​​ഷ​​ലി​​സ്റ്റ് / തൊ​​ഴി​​ൽ​​പ​​രി​​ച​യ​​മു​​ള്ള​​വ​​രും ആ​​യി​​രി​​ക്ക​​ണം.

ഡേ​​റ്റ​​ഫ്ലോ​​യും പ്രോ​​മെ​​ട്രി​​ക്കും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. പ്രാ​​യം 55 വ​​യ​​സി​​നു​​താ​​ഴെ. ശ​​മ്പ​​ളം: ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​യ​​ത്തി​​ന്‍റെ നി​​ബ​​ന്ധ​​ന​​ക​​ൾ​​ക്ക് വി​​ധേ​​യം. വീസ, താ​​മ​​സ​​സൗ​​ക​​ര്യം, എ​​യ​​ർ ടി​​ക്ക​​റ്റ്, ഇ​​ൻ​​ഷ്വറ​​ൻ​​സ് എ​​ന്നി​​വ സൗ​​ജ​​ന്യം.

ഫോ​​ട്ടോ പ​​തി​​ച്ച ബ​​യോ​​ഡേ​​റ്റ ആ​​ധാ​​ർ കാ​​ർ​​ഡ്, ഡി​​ഗ്രി, പി​ജി, ര​​ജി​​സ്ട്രേ​​ഷ​​ൻ, തൊ​​ഴി​​ൽ​പ​​രി​​ച​​യം, ഡേ​​റ്റ​​ഫ്ലോ എ​​ന്നി​​വ​​യു​​ടെ സ​​ർ​​ട്ടി​​ഫി​ക്ക​​റ്റു​​ക​​ൾ, ഒ​​രു​​വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ കാ​​ലാ​വ​​ധി​​യു​​ള്ള പാ​​സ്പോ​​ർ​​ട്ട് എ​​ന്നി​​വ സ​​ഹി​​തം ഡി​​സം​​ബ​​ർ 20നു​ ​മു​​ന്പാ​​യി [email protected] എ​​ന്ന ഇ-​​മെ​​യി​​ലി​​ലേ​​ക്ക് അ​​യയ്​​ക്ക​​ണം.

പൂ​​ർ​​ണ​മാ​​യ രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്ക് അ​​ഭി​​മു​ഖ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് വെ​​ബ്സൈ​​റ്റ്: www.odepc.kerala.gov.in. ഫോ​ൺ: 0471- 2329440/41/42/45/6238514446.