ഡൽഹിയിലുള്ള ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (ഐഐഎഫ്സിഎൽ) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുണ്ട്. റെഗുലർ നിയമനമാണ്.
വകുപ്പുകളും ഒഴിവും: പ്രോജക്ട്-ഫിനാൻസിംഗ് സ്ട്രെസ്ഡ് അസറ്റ് മാനേജ്മെന്റ്-4, അക്കൗണ്ട്സ്-5, റിസോഴ്സ് ആൻഡ് ട്രഷറി-2, ഐടി-2, ലീഗൽ-2, സെക്രട്ടേറിയൽ ഫംഗ്ഷൻസ്-1, കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി-1,
എൻവയോൺമെന്റ് ആൻഡ് സോഷ്യൽ സേഫ്ഗാർഡ്-2, റിസ്ക് മാനേജ്മെന്റ്-2, പ്രൊക്യൂർമെന്റ്-1, എച്ച്ആർ-2, റിസർച്ച് ആൻഡ് അനലൈസ്-1, രാജ്ഭാഷ-1, കംപ്ലൈന്റ്സ് ആൻഡ് ഓഡിറ്റ്-1, കോർപറേറ്റ് കമ്യൂണിക്കേഷൻ-1, ജനറൽ-12.
ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫീസ്: എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപ, മറ്റുള്ളവർക്ക് 600 രൂപ.
അപേക്ഷ ഓൺലൈനായി അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.iifcl.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബർ 23.