ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 36 ഒഴിവ്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ജെഇഇ മെയിൻ 2024 (ബിഇ/ബിടെക്) കോമൺ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണു തെരഞ്ഞെ ടുപ്പ്. ഡിസംബർ 6- 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
പ്രായം: 2006 ജനുവരി രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. പത്താംക്ലാസ്/പ്ലസ്ടുവിൽ ഇംഗ്ലീഷിന് കുറഞ്ഞത് 50% മാർക്ക് വേണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ നാലുവർഷ ബിടെക് കോഴ്സിനും തുടർന്ന് ഓഫീസറായി പെർമനന്റ് കമ്മീഷൻഡ് ഓഫീസർ നിയമനത്തിനും അവസരം. കോഴ്സുകൾ 2025 ജൂലൈയിൽ ആരംഭിക്കും.
• വിശദവിവരങ്ങൾ www.joinindian navy. gov.in എന്ന വെബ്സൈറ്റിൽ.