ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എൻജിനിയറിംഗ് അപ്രന്റിസ്, ടെക്നിഷൻ (ഡിപ്ലോമ) അപ്രന്റിസ് അവസരം. 187 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡിസംബർ1 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: ഇസിഇ, സിഎസ്ഇ, മെക്കാനിക്കൽ, ഇഇഇ, ഇഐഇ. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്/മൂന്നു വർഷ ഡിപ്ലോമ. 2022 ഏപ്രിൽ 1നോ അതിനു ശേഷമോ യോഗ്യത നേടിയിയവരായിരിക്കണം.പ്രായപരിധി: 25.
സ്റ്റൈപൻഡ്: ഗ്രാജ്വേറ്റ് എൻജിനിയർക്ക് 9000, ഡിപ്ലോമക്കാർക്ക് 8000.
www.ecil.co.in