കോട്ടയം കേന്ദ്രമായ ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ 179 ദിവസ കരാർ നിയമനത്തിന് അവസരം. 50 ഒഴിവ്. ഡിസംബർ 26 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം: പ്ലേ പ്ലാന്റ് ഓപറേറ്റർ: മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ/തത്തുല്യം, 3 വർഷ പരിചയം, 27,609.
ജെസിബി ഓപ്പറേറ്റർ: ഏഴാം ക്ലാസ് ജയം, 3 വർഷം സാധുതയുള്ള ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ്, എസ്കവേറ്റർ ഓടിക്കുന്നതിനുള്ള ലൈസൻസും 3 വർഷ പരിചയവും, 27,609.
ഫിറ്റർ, ഫിറ്റർ (മെഷിനിസ്റ്റ്), വെൽഡർ: ഫിറ്റർ/വെൽഡിംഗ് ട്രേഡിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യ ട്രേഡിൽ വിഎച്ച്എസ്ഇ, 3 വർഷ പരിചയം. 19,207
ഇലക്ട്രിഷൻ: ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് നൽകുന്ന വയർമാൻ ലൈസൻസും സൂ പ്പർവൈസറി സർട്ടിഫിക്കറ്റും, 3 വർഷ പരിചയം; 19,207.
വേ ബ്രിഡ്ജ് ഓപ്പറേറ്റർ: പത്താം ക്ലാസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, 2 വർഷ പരിചയം; 19,207.
മെക്കാനിക്കൽ അസിസ്റ്റന്റ്: ഐടിഐ മെക്കാനിക്കൽ (ഫിറ്റർ/മെഷിനിസ്റ്റ്) അല്ലെങ്കിൽ തത്തുല്യ ട്രേഡിൽ വിഎച്ച്എസ്ഇ, 2 വർഷ പരിചയം 18,726.
ബോയ്ലർ അറ്റൻഡന്റ്: ഐടിഐ ഫിറ്റർ/ തത്തുല്യം, സെക്കൻഡ് ക്ലാസ് ബോയ്ലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്; 18,246.
പ്രായം: 18-36
www.oilpalmindia.com