ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയിൽ 152 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 23വരെ ഓൺലൈനായി അപേക്ഷിക്കാം. 2025 ജനുവരി 6 മുതൽ 2025 ഫെബ്രുവരി 13 വരെയുള്ള തീയതികളിൽ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടക്കും.
തസ്തികകളും ഒഴിവും: പ്രോജക്ട് സയന്റിസ്റ്റ് III (1), പ്രോജക്ട് സയന്റിസ്റ്റ് II (7), പ്രോജക്ട് സയന്റിസ്റ്റ് I (34), പ്രോജക്ട് സയന്റിഫിക് അസിസ്റ്റന്റ് (45), പ്രോജക്ട് ടെക്നീഷൻ (19), പ്രോജക്ട് ഫീൽഡ് അസിസ്റ്റന്റ് (10), പ്രോജക്ട് ജൂണിയർ അസിസ്റ്റന്റ് (12), റിസർച്ച് അസോസിയേറ്റ് (6), സീനിയർ റിസർച്ച് ഫെലോ (13), ജൂണിയർ റിസർച്ച് ഫെലോ (5).
പത്താം ക്ലാസ് മുതലുള്ള യോഗ്യതക്കാർക്ക് അവസരം. www.niot.res.in