കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സെക്കന്ദരാബാദിലെ ആർമി ഓർഡനൻസ് കോറിലെ 723 ഒഴിവിൽ ഉടൻ വിജ്ഞാപനമാകും. ഈസ്റ്റേൺ വെസ്റ്റേൺ, നോർത്തേൺ, സതേൺ, സൗത്ത് വെസ്റ്റേൺ, സെൻട്രൽ വെസ്റ്റ്, സെൻട്രൽ ഈസ്റ്റ് റീജണുകളിലാണ് അവസരം.
സതേൺ റീജണിൽ മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഒഴിവുള്ള തസ്തികകൾ: മെറ്റീരിയൽ അസിസ്റ്റന്റ്, ജൂണിയർ ഓഫീസ് അസിസ്റ്റന്റ്, സിവിൽ മോട്ടർ ഡ്രൈവർ, ടെലി ഓപ്പറേറ്റർ, ഫയർമാൻ, കാർപെന്റർ ആൻഡ് ജോയ്നർ, പെയിന്റർ ആൻഡ് ഡെക്കറേറ്റർ, എടിഎസ്, ട്രേഡ്സ്മാൻ മേറ്റ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയടക്കമുള്ള വിശദവിവരങ്ങൾ https:// acrecruitment.gov.inൽ വൈകാതെ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക.