ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) നഴ്സസ് (പുരുഷൻ), മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ് നിയമനം.
തസ്തിക: നഴ്സ് (പുരുഷൻ) ശമ്പളം: 30,000-45,000 രൂപ, യോഗ്യത: പത്താംക്ലാസ് വിജയവും ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറിയിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി നഴ്സിംഗ്.
കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ, ആശുപത്രി/ ഹെൽത്ത് സെന്ററിൽ എമർജൻസി/ കാഷ്വാൽറ്റി/ ഐസിസി യൂണിറ്റുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന യുണ്ട്. പ്രായം: 50 വയസ്സ് കവിയരുത് (സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്).
തസ്തിക: മെഡിക്കൽ ഓഫീസർ. ശമ്പളം: 55,000-80,000 രൂപ, യോഗ്യത: എംബിബിഎസ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ/ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. മെഡിക്കൽ പ്രാക്ടീഷണറായുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം (യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്). പ്രായം: 65 വയസ് കവിയരുത്.
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരി ക്കുന്ന അപേക്ഷാഫോം പൂരിപ്പി ച്ച് അനുബന്ധ സർട്ടിഫിക്കറ്റുകൾ സഹിതം തപാലായി അയയ്ക്കണം.
വിലാസം: AGM (HR)S, HR Department, FEDO Building, Fact, Udyogamandal-683501.
അവസാന തീയതി:ഡിസം. 27 (4pm). വെബ്സൈറ്റ്: www.fact.co.in.