ആ​ര്‍​ക്കൈ​വ് രേ​ഖ​ക​ളു​ടെ ഡി​ജി​റ്റൈ​സേ​ഷ​ന്‍; ക്രൈ​സ്റ്റ് കോ​ള​ജും ഗ്ര​ന്ഥ​പ്പു​ര ഫൗ​ണ്ടേ​ഷ​നും ധാ​ര​ണ​ാപ​ത്രം ഒ​പ്പു​വ​ച്ചു
Thursday, November 14, 2024 6:55 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര​തീ​യ​ഭാ​ഷ​ക​ളി​ലെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള രേ​ഖ​ക​ള്‍ ഡി​ജി​റ്റ​ല്‍ രൂ​പ​ത്തി​ലാ​ക്കി സം​ര​ക്ഷി​ക്കു​ന്ന​തി​ന് ബംഗളൂരു ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്‍​ഡി​ക്ക് ഡി​ജി​റ്റ​ല്‍ ആ​ര്‍​ക്കൈ​വ്‌ ഫൗ​ണ്ടേ​ഷ​ന്‍റെ ഗ്ര​ന്ഥ​പ്പു​ര പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന് ക്രൈ​സ്റ്റ് കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗം ധാ​ര​ണ​ാപ​ത്രം ഒ​പ്പി​ട്ടു.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു കോ​ള​ജ് ഡി​ജി​റ്റൈ​സേ​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​യ്ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ലെ 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ്പ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു ഗ്ര​ന്ഥ​പ്പു​ര ഫൗ​ണ്ടേ​ഷ​നു​മാ​യി ധാ​ര​ണ​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.

ഗ്ര​ന്ഥ​പ്പു​ര ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ലാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ളും നാ​ലു​ല​ക്ഷ​ത്തി​ലേ​റെ പു​റ​ങ്ങ​ളും നി​ല​വി​ല്‍ ഡി​ജി​റ്റ​ല്‍ ഫോ​ര്‍​മാ​റ്റി​ലാ​ക്കി​യി​ട്ടു​ണ്ട്.

അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ മ​ല​യാ​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം ഡി​ജി​റ്റ​ല്‍ ഫോ​ര്‍​മാ​റ്റി​ലാ​ക്കി കൈ​മോ​ശം​വ​രാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഗ്ര​ന്ഥ​പ്പു​ര ഫൗ​ണ്ടേ​ഷ​ന്‍ ആ​വി​ഷ്‌​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഷി​ജു അ​ല​ക്‌​സ് പ​റ​ഞ്ഞു.

ക്രൈ​സ്റ്റ് കോ​ള​ജ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ളി ആ​ന്‍​ഡ്രൂ​സും ഡി​ജി​റ്റ​ല്‍ ആ​ര്‍​ക്കൈ​വ് ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഷി​ജു അ​ല​ക്‌​സും ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ട്ടു.

മ​ല​യാ​ള വി​ഭാ​ഗം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​സി​ന്‍റോ കോ​ങ്കോ​ത്ത്, കൊ​ല്ലം പ്രാ​ക്കു​ളം ഗ​വ. സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ക​ണ്ണ​ന്‍ ഷ​ണ്മു​ഖം, ഡോ. ​ടി. വി​വേ​കാ​ന​ന്ദ​ന്‍, ഫാ. ​ടെ​ജി കെ. ​തോ​മ​സ്, ഡോ. ​സി.​വി. സു​ധീ​ര്‍, കെ.​എ​സ്. സ​രി​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.