തൃശൂർ: തകർന്നുതരിപ്പണമായി യാത്രക്കാർക്കും ബസുകാർക്കും അപകടഭീഷണിയുയർത്തിയിരുന്ന ശക്തൻ ബസ് സ്റ്റാൻഡിന്റെ തെക്കുഭാഗം കോൺക്രീറ്റ് ചെയ്യാനൊരുങ്ങി കോർപറേഷൻ.
വർഷങ്ങൾക്കു മ ുന്പ് രാജൻ പല്ലൻ മേയറായിരുന്ന കാലത്ത് സ്റ്റാൻഡിന്റെ വടക്കുഭാഗം കോൺക്രീറ്റിംഗ് നടത്തിയതുപോലെ നവീകരിക്കാ നാണു പദ്ധതി.
ഇതോടൊപ്പം സ്റ്റാൻഡിനകത്തെ ശൗചാലയം, പൊട്ടിപ്പൊളിഞ്ഞ തൂണുകൾ, നിലം എന്നിവ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗയോഗ്യമാക്കും.
ബസ് സ്റ്റാൻഡ് കെട്ടിടം പെയിന്റ് ചെയ്തു മോടികൂട്ടും. ലൈ റ്റ്, വെള്ളം സൗകര്യങ്ങളും സിസിടിവിയും സ്ഥാപിക്കും.
അറ്റകുറ്റപ്പണികളുടെ ഭാഗമായി സ്റ്റാൻഡിനടുത്തു തെക്കുഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന ഗ്രൗണ്ടിൽ താത്കാലിക ബസ് സ്റ്റാൻഡ് സജ്ജീകരിക്കും. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, തൃപ്രയാർ,
പീച്ചി, മാന്ദാമംഗലം, പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാന്പാറ, പൊള്ളാച്ചി, കോയന്പത്തൂർ ബസുകൾ ഇവിടെനിന്നാണു പുറപ്പെടുക.
നിരന്തരം ആവശ്യപ്പെട്ടിട്ടും ശക്തൻ സ്റ്റാൻഡിന്റെ തെക്കുഭാഗം കോൺക്രീറ്റിംഗ് നടത്താത്തതിനെതിരേ ഒരുവിഭാഗം ബസ് തൊഴിലാളികൾ സ്റ്റാൻഡ് ഫീസ് കൊടുക്കാതെ ആഴ്ചകൾക്കുമുന്പേ പ്രതിഷേധിച്ചിരുന്നു.
ശക്തൻ സ്റ്റാൻഡ് കോൺക്രീറ്റിംഗ് ഉദ്ഘാടനം 15നു രാവിലെ പത്തിനു പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിക്കുമെന്നു മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, കരോളിൻ ജെ
റിഷ് പെരിഞ്ചേരി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.