ശി​ശു​ദി​നം വ​ർ​ണാ​ഭ​മാ​ക്കാ​ൻ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ
Thursday, November 14, 2024 6:55 AM IST
എ​രു​മ​പ്പെ​ട്ടി: ശി​ശു​ദി​നം വേ​റി​ട്ട​രീ​തി​യി​ൽ വ​ർ​ണാ​ഭ​മാ​ക്കാ​ൻ ഒ​രു​ങ്ങി മ​ര​ത്തം​കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ. സ്കൂ​ളി​ന് തൊ​ട്ട​ടു​ത്തു​ള്ള അ​ങ്ക​ണ​വാ​ടി​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് ചാ​ച്ചാ​ജി​യു​ടെ വ​സ്ത്രം സ്വ​ന്ത​മാ​യി ത​യ്ച്ചു​ന​ൽ​കി​യാ​ണ് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ ശി​ശു​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ​പ​താ​ക നി​ർ​മി​ച്ചും ഈ​വ​ർ​ഷം ജൈ​വ​കൃ​ഷി ഇ​റ​ക്കി​യും ശ്ര​ദ്ധേ​യ​രാ​ണ് ഇ​വ​ര്‌. സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സി​ന്‍റെ ത​യ്യ​ൽ യൂ​ണി​റ്റ് ആ​യ 'സൂ​ചി​യും നൂ​ലു​മാ​ണ്' കു​രു​ന്നു​ക​ൾ​ക്കg​വേ​ണ്ട ചാ​ച്ചാ​ജി ജു​ബ​യും തൊ​പ്പി​യും ത​യ്ച്ചു​ന​ൽ​കു​ന്ന​ത്. മ​ര​ത്തം​കോ​ട് 118-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ 14 കു​രു​ന്നു​ക​ൾ​ക്കും വ​സ്ത്ര​ങ്ങ​ളും തൊ​പ്പി​യും ഉ​ണ്ടാ​ക്കി. ഒ​ന്നാം​വ​ർ​ഷ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സാ​യ ലി​യ, ഹം​ദ, റോ​മി​ത്ത്, നി​വേ​ദ്യ, മി​സ്ന, അ​ൻ​സി​ല, അ​ന​ന്യ, അ​ൽ സി​ല എ​ന്നീ കു​ട്ടി​ക​ളാ​ണ് നി​ർ​മി​ച്ച​ത്.

പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​എ. വി​നീ​ത​യാ​ണ് മു​ൻ പ്രി​ൻ​സി​പ്പ​ല്‌ റം​ല​യോ​ട് ആ​ശ​യം അ​വ​ത​രി​പ്പി​ക്കു​ക​യും തു​ന്ന​ൽ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​കു​ക​യും​ചെ​യ്ത​ത്. അ​ന്ത​രി​ച്ച റം​ല ടീ​ച്ച​റു​ടെ ഓ​ർ​മ​യ്ക്കാ​യാ​ണ് ഇ​ത്ത​വ​ണ ശി​ശു​ദി​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും പ്രി​ൻ​സി​പ്പ​ല്‌ ഇ​ൻ ചാ​ർ​ജ് എ. ​ബീ​ന പ​റ​ഞ്ഞു.